സേഫ്റ്റി ഫൈവ് സ്റ്റാര്‍; ഡിസ്‌ക്കൗണ്ട് രണ്ട് ലക്ഷം വരെ; അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സ്‌കോഡ
ഇയര്‍ എന്‍ഡ് ഓഫറുകളുടെ ബഹളമാണ് ഇപ്പോള്‍ വാഹന മാര്‍ക്കറ്റില്‍. വര്‍ഷാവസാനം എത്തിയതോടെ സ്‌റ്റോക്കുകള്‍ ഒഴിവാക്കാനാണ് കമ്പനികള്‍ വലിയ ഓഫറുകള്‍ മുന്നോട്ട് വെച്ച് വാഹന പ്രേമികള്‍ക്കായി വല വിരിച്ചിരിക്കുന്നത്.ഇപ്പോഴിതാ സ്‌കോഡയും വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മാര്‍ക്കറ്റിലേക്കിറങ്ങിയിട്ടുണ്ട്. സ്‌കോഡയുടെ ജനപ്രിയ മോഡലുകളായ കുഷാഖ്, സ്ലാവിയ, കൊഡിയാക്ക് എന്നിവയ്ക്കാണ് കമ്പനി വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.പരമാവധി 1.5 ലക്ഷം രൂപയാണ് സ്ലാവിയക്ക് കമ്പനി നല്‍കുന്ന ഓഫര്‍.ഒപ്പം 4 വര്‍ഷം അല്ലെങ്കില്‍ 60,000 കിലോമീറ്റര്‍ സര്‍വീസ് പാക്കേജും ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു. 10.89 ലക്ഷം മുതല്‍ 19.12 ലക്ഷം രൂപ വരെയാണ് ഈ മിഡ്‌സൈസ് സെഡാന്റെ വില.
യര്‍ എന്‍ഡ് ഓഫറുകളുടെ ഭാഗമായി 1.25 ലക്ഷം രൂപ വരെ കിഴിവുകളും ആനുകൂല്യങ്ങളുമാണ് മറ്റൊരു മോഡലായ കുഷാഖിന് സ്‌കോഡ നല്‍കുന്നത്.കുഷാഖിന് ഈ മാസം 4 വര്‍ഷം അല്ലെങ്കില്‍ 60,000 കിലോമീറ്റര്‍ സര്‍വീസ് പാക്കേജും ലഭിക്കും.നിലവില്‍ 10.89 ലക്ഷം മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് സ്‌കോഡ കുഷാഖിന്റെ എക്‌സ്‌ഷോറൂം വില. സ്‌കോഡയില്‍ നിന്നുള്ള പ്രീമിയം വാഹനമായ കൊഡിയാക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വന്‍ ലാഭമാണ്. ഇപ്പോള്‍ കൊഡിയാക് ടോപ് സ്‌പെക് L&K ട്രിമ്മിന് ഈ മാസം 1.96 ലക്ഷം രൂപ കുറച്ച് മുടക്കിയാല്‍ മതി. 41.95 ലക്ഷം രൂപക്ക് വിറ്റിരുന്ന ഈ കാര്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് 39.99 ലക്ഷം രൂപയ്ക്ക് ലഭ്യമാകും.
Content Highlights:Skoda Kodiaq Slavia, Kushaq get up discounts
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."