HOME
DETAILS

കരിപ്പൂരില്‍ വലിയ വിമാനം ; റണ്‍വേ വികസനം വീണ്ടും ആയുധമാക്കി എയര്‍പോര്‍ട്ട് അതോറിറ്റി

  
backup
October 06 2021 | 03:10 AM

7863546935-2
 
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്കുള്ള അനുമതിക്ക് റണ്‍വേ വികസനം വീണ്ടും ആയുധമാക്കി  എയര്‍പോര്‍ട്ട് അതോറിറ്റി. വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍, എയര്‍പോര്‍ട്ട് ഡയരക്ടര്‍ എന്നിവരുമായി നടത്തിയ യോഗത്തിലാണ് വലിയവിമാനങ്ങളുടെ സര്‍വിസിന് റണ്‍വേ വികസനം അത്യാവശ്യമാണെന്ന് നിര്‍ദേശിച്ചത്. 
 
നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി  ആവശ്യപ്പെട്ട 152.5 ഏക്കറില്‍ റണ്‍വേ വികസനത്തിന് ഭൂമി ഇല്ലെന്നും അതുകൊണ്ടുതന്നെ കോഡ് ഇ ഇനത്തിലുള്ള വലിയ വിമാനങ്ങള്‍ ഇറക്കാന്‍ സാധിക്കുകയില്ലെന്നുമാണ് ചെയര്‍മാന്‍ സഞ്ജീവ് കുമാര്‍ യോഗത്തില്‍ അറിയിച്ചത്.
 
   കരിപ്പൂരില്‍ ടെര്‍മിനല്‍ വികസനത്തിനായി 137 ഏക്കറും കാര്‍പാര്‍ക്കിങിനായി 15.5 ഏക്കറും ഉള്‍പ്പടെ 152.5 ഏക്കറാണ് 2013 ലെ  ലാന്‍ഡ് അക്വസിഷന്‍ ആക്ട് പ്രകാരം ഏറ്റെടുത്ത് നല്‍കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട മുഴുവന്‍ നഷ്ടപരിഹാരവും സര്‍ക്കാര്‍ നല്‍കണമെന്നും യോഗത്തില്‍ അതോറിറ്റി ചെയര്‍മാന്‍ പറഞ്ഞു. കരിപ്പൂരിലെ നിലവിലെ റണ്‍വേ വലിയ വിമാനങ്ങള്‍ക്ക് പ്രാപ്തമാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയതാണ്. കഴിഞ്ഞ വര്‍ഷമുണ്ടായ വിമാന അപകടത്തിന് കാരണം റണ്‍വേയല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടിലും വ്യക്തമായതാണ്. ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയിഷന്‍ അസോസിയേഷന്റെ മാനദണ്ഡ പ്രകാരം വലിയ വിമാനങ്ങള്‍ക്ക് ലാന്‍ഡിങിനായി  2700 മീറ്റര്‍ റണ്‍വേ മതി. ഇത് കരിപ്പൂരിലുണ്ട്.  വസ്തുക ഇതായിരിക്കെയാണ് കരിപ്പൂരിന്റെ വികസന സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന നിലപാടുമായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ രംഗത്തെത്തിയിരിക്കുന്നതെന്നാണ് ആരോപണം.  കരിപ്പൂരില്‍ ടെര്‍മിനല്‍ വികസനത്തിന് ഭൂമി ഏറ്റെടുക്കലിന് സാമൂഹിക ആഘാത പഠനം നടത്തുന്നതിന് 2018ല്‍ കണ്ണൂര്‍ ആസ്ഥാനമായുള്ള ഡോണ്‍ ബോസ്‌കോ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിനെയും കാര്‍പാര്‍ക്കിങ് സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ന് 2020ല്‍ കോട്ടയം ആസ്ഥാനമായുള്ള കേരള വോളന്ററി ഹെല്‍ത്ത് സര്‍വിസ് എന്ന  ഏജന്‍സിയേയും സര്‍ക്കാര്‍ നിയമിച്ചിരുന്നു. 
 
എന്നാല്‍ സ്ഥലഉടമകളുടെ എതിര്‍പ്പ് മൂലം  പഠനം നടത്താനായിട്ടില്ല. ഇത് സംബന്ധിച്ച കാര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍  കഴിഞ്ഞ 30ന് കേന്ദ്രവ്യോമയാന മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  5 minutes ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  33 minutes ago
No Image

തെക്കന്‍ ജില്ലകളില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  an hour ago
No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  2 hours ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  2 hours ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  2 hours ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  2 hours ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  3 hours ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  3 hours ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  3 hours ago