HOME
DETAILS

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അവഗണന സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

  
backup
October 07 2021 | 04:10 AM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8b%e0%b4%b8%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ab%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b0%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-3

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഇരകളെ സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ നിയമസഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. എന്‍.എ നെല്ലിക്കുന്നാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടി വിഷയം സഭയില്‍ ഉന്നയിച്ചത്.
അഞ്ചു ലക്ഷം രൂപയുടെ ആശ്വാസധനം എല്ലാവര്‍ക്കും നല്‍കാത്തതും റെമിഡിയേഷന്‍ സെല്ലിന്റെ പ്രവര്‍ത്തനം നിലച്ചതും പ്രതിപക്ഷം ഉന്നയിച്ചു.
സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകാത്തതിനാല്‍ ഹിരോഷിമ പോലൊരു ദുരന്തഭൂമിയായി കാസര്‍കോട് മാറിയെന്ന് നെല്ലിക്കുന്ന് പറഞ്ഞു. സര്‍ക്കാരിന്റെ പ്രതിനിധിയായ മുന്‍ കലക്ടര്‍ പോലും രോഗികളോട് നിഷേധാന്മാക സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ ഇടതുപക്ഷം എന്നും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പമാണെന്നും ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാരത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും സാമൂഹ്യക്ഷേമ മന്ത്രി ഡോ. ആര്‍ ബിന്ദു മറുപടി നല്‍കി. ദുരിതബാധിതര്‍ക്ക് പരാതി നല്‍കാനുള്ള റെമഡിയേഷന്‍ സെല്‍ ഉടന്‍ പുനഃസംഘടിപ്പിക്കുമെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാരണങ്ങളാണ് സെല്‍ പുനഃസംഘടിപ്പിക്കാന്‍ കഴിയാതിരുന്നതെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ എം.ബി രാജേഷ് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചെങ്കിലും പ്രതിഷേധസൂചകമായി ഇറങ്ങിപ്പോകുന്നത് പ്രതിപക്ഷം ഇന്നലെ ഒഴിവാക്കി.കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ആജീവനാന്ത ചികിത്സ നല്‍കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ മുഖ്യമന്ത്രിക്കാണ് അടിയന്തരപ്രമേയ നോട്ടിസ് നല്‍കിയതെന്നും മുഖ്യമന്ത്രിയുടെ മറുപടി പ്രതീക്ഷിക്കുന്നതായും സതീശന്‍ പറഞ്ഞെങ്കിലും സഭയിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  12 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  12 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  12 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago
No Image

റിയാദ് മെട്രോ സർവിസ് ആരംഭിച്ചു

Saudi-arabia
  •  13 days ago
No Image

എറണാകുളം ജില്ലാ ആശുപത്രിയില്‍ ഇനി ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും

Kerala
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് നാല് എമിറേറ്റുകള്‍

uae
  •  13 days ago
No Image

'ആരാധനാലയ സര്‍വേകള്‍ തടയണം'; ആരാധനാലയ സംരക്ഷണ നിയമം പാലിക്കാന്‍ നിര്‍ദേശം നല്‍കണം, ഹരജിയുമായി കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക് 

Kerala
  •  13 days ago
No Image

യുഎഇയുടെ 53ാം ദേശീയ ദിനാഘോഷം; നിയമലംഘനങ്ങൾക്ക് 50,000 ദിർഹം വരെ പിഴ 

uae
  •  13 days ago