'ചില പോരാട്ടങ്ങള്‍ പരാജയപ്പെടാനുള്ളതാണ്; ചരിത്രം മാത്രമാണ് അന്തിമ വിധി കര്‍ത്താവ്'; കശ്മീര്‍ വിധി വരാനിരിക്കേ കപില്‍ സിബലിന്റെ ട്വീറ്റ്
'ചില പോരാട്ടങ്ങള്‍ പരാജയപ്പെടാനുള്ളതാണ്; ചരിത്രം മാത്രമാണ് അന്തിമ വിധി കര്‍ത്താവ്'; കശ്മീര്‍ വിധി വരാനിരിക്കേ കപില്‍ സിബലിന്റെ ട്വീറ്റ്
ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞതിനെതിരെ സമര്‍പ്പിച്ച ഹരജികളില്‍ വിധി വരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കേ ട്വീറ്റുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ചില പോരാട്ടങ്ങള്‍ പരാജയപ്പെടാനുള്ളതാണെന്ന് അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
'ചില പോരാട്ടങ്ങള്‍ പരാജയപ്പെടാനുള്ളതാണ്. തലമുറകള്‍ക്ക് അറിയാന്‍ അസുഖകരമായ വസ്തുതകള്‍ ചരിത്രം രേഖപ്പെടുത്തണം. ഭരണകൂട നടപടികളിലെ തെറ്റും ശരിയും വരും വര്‍ഷങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടും. ചരിത്രം മാത്രമാണ് ചരിത്രപരമായ തീരുമാനങ്ങളുടെ ധാര്‍മികമായ പരിധി നിര്‍ണയിക്കുന്ന അന്തിമ കര്‍ത്താവ്' അദ്ദേഹം എക്‌സില്‍ കുറിച്ചു.
Courts
— Kapil Sibal (@KapilSibal) December 11, 2023
Some battles are fought to be lost
For history must record the uncomfortable facts for generations to know
The right and wrong of institutional actions will be debated for years to come
History alone is the final arbiter
of the moral compass of historic decisions
കേന്ദ്ര നടപടിക്കെതിരെ സമര്‍പ്പിച്ച ഹരജികളില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഹരജികളില്‍ വിധി പറയുന്നത്.
2019 ആഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ 370ാം വകുപ്പിലെ നിബന്ധനകള്‍ റദ്ദാക്കിയതിനും ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണപ്രദേശമാക്കി മാറ്റിയതിനുമെതിരെ സുപ്രിംകോടതിയില്‍ നല്‍കിയ ഹരജികളിലാണ് വിധി പറയുക. 2020ല്‍ സമര്‍പ്പിക്കപ്പെട്ട ഹരജികളില്‍ ഈ വര്‍ഷം ആഗസ്റ്റ് അഞ്ചു മുതല്‍ വാദംകേട്ട അഞ്ചംഗ ബെഞ്ച് ഇക്കഴിഞ്ഞ സെപ്തംബറിലാണ് വിധി പറയാനായി കേസ് മാറ്റിയത്. ഹരജികളിലെ വിധി കേന്ദ്രത്തിന് ഏറെ നിര്‍ണായകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."