റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ കണ്ടു നായാട്ടു സംഘം രക്ഷപ്പെട്ടു
കാസര്‍കോട്: വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലിസും റെയ്ഡ് നടത്തുന്നതിനിടയില്‍ നായാട്ടു സംഘം വാഹനവും ആയുധങ്ങളും ഉപേക്ഷിച്ചു രക്ഷപ്പെട്ടു. ബേല കജലക്കുളം എവഞ്ച എന്ന പ്രദേശത്തുനിന്നാണ് നായാട്ടു സംഘം ഉദ്യോഗസ്ഥരെ കണ്ടു വാഹനവും ആയുധങ്ങളും ഉപേക്ഷിച്ചു രക്ഷപ്പെട്ടത്.
സംഭവം സംബന്ധിച്ചു മൂന്നു പേര്‍ക്കെതിരേ കേസെടുത്തു.പ്രദേശത്ത് നായാട്ടു നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലിസും വനംവകുപ്പും സംയുക്തമായി റെയ്ഡിനെത്തിയത്.
തോക്കിന്റെ ഉറകളും,വെട്ടു കത്തിയും,പ്ലാസ്റ്റിക് ചാക്കുകളും,വസ്ത്രങ്ങളും,ചെരുപ്പുകളും ഉപേക്ഷിച്ച ജീപ്പിനകത്തു നിന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
വാഹനത്തിന്റെ ആര്‍.സി ഉടമ ബേഡഡുക്കയിലെ രവീന്ദ്രന്‍,തോക്കിന്റെ ഉറകളില്‍ രേഖപ്പെടുത്തിയ കുണ്ടംകുഴി ചെറുകാനം അശോകന്‍,മുതിയങ്ങാനം ശശി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."