മുഖ്യമന്ത്രി സാഡിസ്റ്റ്; വേണ്ടി വന്നാല്‍ കോണ്‍ഗ്രസും 'രക്ഷാപ്രവര്‍ത്തനം' തുടങ്ങും: വി.ഡി സതീശന്‍
മുഖ്യമന്ത്രി സാഡിസ്റ്റ്; വേണ്ടി വന്നാല്‍ കോണ്‍ഗ്രസും രക്ഷാപ്രവര്‍ത്തനം തുടങ്ങും: വി.ഡി സതീശന്‍
കോഴിക്കോട്: കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട മുഖ്യമന്ത്രിയായി, ജനങ്ങളാല്‍ ആട്ടിയോടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന് പടിയിറങ്ങേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണ്. അധികാരത്തിന്റെ ധാര്‍ഷ്ടവും അഹങ്കാരവും മുഖ്യമന്ത്രിയുടെ തലയ്ക്ക് പിടിച്ചു.
ക്രിമിനല്‍ മനസുള്ള സാഡിസ്റ്റാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
ജനജീവിതം ദുരിതത്തിലാക്കിയ മുഖ്യമന്ത്രി നാട്ടുകാരുടെ പൈസയില്‍ രാഷ്ട്രീയം പറഞ്ഞ് നടക്കുകയാണെന്നും ആരാന്റെ മക്കളെ റോഡിലിട്ട് ചവിട്ടുമ്പോള്‍ ആനന്ദിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വലിയ വടിയുപയോഗിച്ചാണ് വിദ്യാഥികളെ ആക്രമിച്ചത്. പൊലീസ് അവരെ അറസ്റ്റ് ചെയ്ത് മാറ്റി നിര്‍ത്തി കസ്റ്റഡിയില്‍ ഇരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാനും അദ്ദേഹത്തിന്റെ കൂടെ എസ്‌കോര്‍ട്ട് പോയ പൊലീസ് ക്രിമിനലുകളും കൂടി മാരകമായി ആക്രമണം അഴിച്ചുവിട്ടത്. പൊലീസിലെ അറിയപ്പെടുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മുഖ്യമന്ത്രി കൂടെക്കൊണ്ട് നടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 'എല്ലാവരെ കുറിച്ചും ഞങ്ങള്‍ക്കറിയാമെന്നും മുഖ്യമന്ത്രിയുടെ ഭാഷയിലെ ജീവന്‍രക്ഷാപ്രവര്‍ത്തനം ഞങ്ങളും ആരംഭിക്കേണ്ട നിലയിലേക്കാണ് എത്തിയിരിക്കുന്ന'തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ വിചാരിച്ചാല്‍ അവനൊന്നും അവന്റെ വീട്ടില്‍ നിന്ന് ഇറങ്ങില്ല. അതിനൊക്കെയുള്ള കോണ്‍ഗ്രസുകാര്‍ ഈ നാട്ടിലുണ്ട്. ഇത് സംഘര്‍ഷഭരിതമാകരുതെന്ന് കരുതി തങ്ങളാണ് സംയമനം പാലിച്ചത്. എല്ലാ മര്യാദയുടെയും അതിര്‍വരമ്പുകള്‍ ലംഘിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ജനങ്ങളുടെ നെഞ്ചത്തുകൂടിയുള്ള തേരോട്ടം നടക്കുന്നത്. ഇയാളുടെ ധാരണ മഹാരാജാവാണെന്നാണ്. മഹാരാജാവ് എഴുന്നള്ളുമ്പോള്‍ ഒരു പ്രതിഷേധവും പാടില്ല. രാഷ്ട്രീയനേതാക്കള്‍ക്കെതിരെയും മുഖ്യമന്ത്രിമാര്‍ക്കെതിരെയും നമ്മുടെ നാട്ടില്‍ പ്രതിഷേധം ഉണ്ടായിട്ടില്ലേ?. സമാധാനപരമായി റോഡരികില്‍ നിന്ന് കരിങ്കൊടി കാണിച്ചാല്‍ ഈ മുഖ്യമന്ത്രിക്ക് എന്താണെന്നും സതീശന്‍ ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഒപ്പമുള്ള മന്ത്രിമാരോട് തനിക്ക് പറയാനുള്ളത് വീട്ടുകാര്‍ ആരും അടുത്ത ഇല്ലാത്തതാണ്. മരുന്ന് എടുത്തുകൊടുക്കാന്‍ മറക്കരുത്. ഏതോ മരുന്ന് കഴിക്കാന്‍ അദ്ദേഹം മറന്നുപോകുന്നുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ തോന്ന്യാസം പറയുന്നത്. നവകേരള സദസില്‍ ആരെല്ലാമാണ് അപമാനിക്കപ്പെട്ടത്. ഇതെല്ലാം കഴിഞ്ഞ് വരുമ്പോള്‍ ഉത്തമരായ കമ്യൂണിസ്റ്റുകാര്‍ ആരും ഇവരുടെ കൂടെ ഉണ്ടാവില്ല. കേരള മണ്ണില്‍ കമ്യൂണിസത്തെ കുഴിച്ചുമൂടാനുള്ള അവസാനത്തെ യാത്രയാണെന്നും സതീശന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."