ദീപിക സിങ് രജാവത് കോണ്‍ഗ്രസില്‍; കര്‍ഷകര്‍ക്കൊപ്പംനിന്ന് പോരാടും
ശ്രീനഗര്‍: കനയ്യകുമാറിനും ജിഗ്‌നേഷ് മേവാനിക്കും പിന്നാലെ കത്വവ പീഡനക്കേസിലടക്കം നീതിക്കുവേണ്ടി ഏറെ പോരാട്ടം നടത്തുകയും പ്രമുഖ സാമൂഹികപ്രവര്‍ത്തകയുമായ അഡ്വ. ദീപിക സിങ് രജാവത്തും കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ജമ്മുവില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും സാക്ഷിയാക്കിയാണ് ദീപികയുടെ കോണ്‍ഗ്രസ് പ്രവേശനം. കര്‍ഷകര്‍ക്കൊപ്പംനിന്ന് പോരാടുമെന്നും അംഗത്വം സ്വീകരിച്ചതിനു പിന്നാലെ ദീപിക വ്യക്തമാക്കി.
ഈ രാജ്യത്തെ ഭിന്നിപ്പിക്കുന്ന ശക്തികളില്‍നിന്ന് തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂവെന്ന് ദീപിക കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസില്‍ ചേരാന്‍ പ്രചോദനമായത് രാഹുലിനും സോണിയാ ഗാന്ധിക്കുമൊപ്പം കേരളത്തില്‍നിന്ന് ഇപ്പോള്‍ കേന്ദ്രനേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.സി.വേണുഗോപാല്‍ അടക്കമുള്ളവരാണെന്നും അവര്‍ പറഞ്ഞു.
ദീപികയുടെ വരവും ആഘോഷമാക്കുകയാണ് കോണ്‍ഗ്രസ് അണികള്‍.
https://twitter.com/INCDehradun/status/1447199555544657920?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1447199555544657920%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Fquery%3Dhttps3A2F2Ftwitter.com2FINCDehradun2Fstatus2F1447199555544657920widget%3DTweet
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."