കലാകൈരളി കലാ സാഹിത്യ സാംസ്‌കാരിക വേദിയുടെ പ്രതിഭാ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു
കോഴിക്കോട് : കലാകൈരളി കലാ സാഹിത്യ സാംസ്‌കാരിക വേദിയുടെ പ്രതിഭാ പുരസ്‌ക്കാരത്തിന് മലയാള മനോരമ ചീഫ് ഫൊട്ടൊഗ്രാഫര്‍ റസല്‍ ഷാഹുല്‍, കവയത്രിയും നാടകകൃത്തുമായ ടി.ടി.സരോജിനി, ഭാഷാശ്രീ സാംസ്‌കാരിക മാസിക പത്രാധിപര്‍ സദന്‍ കല്‍പ്പത്തൂര്‍ എന്നിവരെ തിരഞ്ഞെടുത്തു. കേരള ഗ്രാമങ്ങളിലെ സ്വാദിഷ്ഠമായ മീന്‍ വിഭവങ്ങള്‍ തേടിയുള്ള യാത്രാനുഭവ വിവരണമായ ' രുചി മീന്‍ സഞ്ചാരം' എന്ന പുസ്തകമാണ് റസലിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കണ്ണനല്ലൂര്‍ ബാബു ( നോവല്‍ വരും കാലങ്ങളില്‍), നാസര്‍ മുതുകാട് ( ആദ്യ നോവല്‍ പെണ്ണൊരുത്തി ), പ്രസാദ് കൈതക്കല്‍ ( ഓര്‍മക്കുറിപ്പുകള്‍ പൂത്തോലയും കരിയോലയും) , സൗദ റഷീദ് ( കവിത ഒരു നക്ഷത്രം) , വി.കെ.വസന്തന്‍ വൈജയന്തിപുരം ( കവിത ഇരുട്ടിനെ എനിക്ക് ഭയമാണ്), ബിന്ദു വെങ്ങാട് ( ബാല കവിതകള്‍ മഴത്തുള്ളികള്‍), വി.വി.ശ്രീല ( കഥാസമാഹാരം വക്കുപൊട്ടിയ വാക്കുകള്‍), എ.എന്‍.മുകുന്ദന്‍( ചെറുകഥ കൂട്ടുകാരിയുടെ അച്ഛന്‍), സുഭാഷ് ആറ്റുവാശേരി ( ബാലശാസ്ത്ര നോവല്‍ നരഭോജിയായ വാല്‍നക്ഷത്രം) എന്നിവരും അര്‍ഹരായി.
30ാം തിയതി 11ന് ഹോട്ടല്‍ അളകാപുരിയില്‍ എം.പി.അബ്ദുസമദ് സമദാനി എം.പി പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."