കാലിക്കറ്റ് സര്‍വ്വകലാശയ്ക്ക് മുന്നില്‍ പ്രതിഷേധവുമായി എസ്എഫ്‌ഐ; സെമിനാര്‍ ഹാളിലെത്തി ഗവര്‍ണര്‍
കാലിക്കറ്റ് സര്‍വ്വകലാശയ്ക്ക് മുന്നില്‍ പ്രതിഷേധവുമായി എസ്എഫ്‌ഐ
തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ വീണ്ടും ശക്തമായ പ്രതിഷേധവുമായി എസ്എഫ്‌ഐ. ഗവര്‍ണര്‍ ഗോ ബാക്ക് എന്ന മുദ്രവാക്യങ്ങളുമായി കാലിക്കറ്റ് സര്‍വകലാശാലയിലെ പരീക്ഷാ ഭവന് മുന്നിലേക്ക് നൂറുകണക്കിന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് അകത്ത് കയറി. ഗവര്‍ണര്‍ ഗോ ബാക്ക് മുദ്രാവാക്യവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.
പൊലീസിന്റെ കനത്ത സുരക്ഷ അവഗണിച്ചാണ് നിരവധി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തിയത്. പ്രവര്‍ത്തകരെ പൊലീസ് തടയുന്തോറും കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തുന്നു.വിവിധ ഗ്രുപ്പുകളുമായി തിരിഞ്ഞാണ് പ്രതിഷേധം.
അതേസമയം പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ ഗവര്‍ണര്‍ സെമിനാര്‍ ഹാളിലെത്തി. ഹാളിനു മുന്നില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട ഗവര്‍ണര്‍, എസ്എഫ്‌ഐ പ്രവര്‍ത്തകരെ 'ക്രിമിനല്‍സ്' എന്നുവിളിച്ച് ക്ഷുഭിതനായാണ് അകത്തേക്കു കയറിയത്. എസ്എഫ്‌ഐയുടെ വലിയ പ്രതിഷേധത്തിനിടെ കനത്ത പൊലീസ് സുരക്ഷയിലാണ് ഗസ്റ്റ് ഹൗസില്‍ നിന്നും ഗവര്‍ണര്‍ സെമിനാര്‍ ഹാളിലേക്കെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."