ലോക്സഭാ തെരഞ്ഞെടുപ്പ്; ഇന്ത്യ മുന്നണി യോഗം ഇന്ന് ഡല്‍ഹിയില്‍
ലോക്സഭാ തെരഞ്ഞെടുപ്പ്; ഇന്ത്യ മുന്നണി യോഗം ഇന്ന് ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യ മുന്നണി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. വൈകീട്ട് മൂന്നിന് തലസ്ഥാനത്തെ അശോക ഹോട്ടലില്‍ വെച്ചാണ് യോഗം. പൊതു തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനമടക്കം പ്രധാന ചര്‍ച്ച വിഷയമാവും.
പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടായി പോരാടുക എന്നതാണ് മുന്നണി യോഗത്തിന്റെ പ്രധാന അജണ്ട. വിവിധ കക്ഷികള്‍ തമ്മില്‍ സംസ്ഥാനങ്ങളില്‍ പിന്നീടുള്ള ചര്‍ച്ചകളിലാണ് സീറ്റ് വിഭജനത്തില്‍ അന്തിമ രൂപമാവുകയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി ( കോണ്‍ഗ്രസ്), നിതീഷ് കുമാര്‍ (ജെ.ഡി.യു), മമത ബാനര്‍ജി (തൃണമൂല്‍ കോണ്‍ഗ്രസ്), ലാലുപ്രസാദ് യാദവ് (ആര്.ജെ.ഡി), അരവിന്ദ് കെജ് രിവാള്‍ (എ.എ.പി), എം.കെ സ്റ്റാലിന് (ഡി.എം.കെ) തുടങ്ങി 27 കക്ഷികളുടെയും നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം മൂന്ന് സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തോല്‍വി യോഗത്തില്‍ ചര്‍ച്ചയാവുമെന്നാണ് സൂചന. പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാകണമെന്ന കാര്യത്തിലും ചര്‍ച്ചകള്‍ നടക്കും. ബംഗാളില്‍ കോണ്‍ഗ്രസുമായും, സി.പി.എമ്മുമായും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് മമത ബാനര്‍ജി നേരത്തെ അറിയിച്ചിരുന്നു. ആത്മാര്‍ഥമായി കോണ്‍ഗ്രസ് വരികയാണെങ്കില്‍ സഖ്യത്തിന് തയ്യാറാണെന്നായിരുന്നു മമതയുടെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."