HOME
DETAILS
MAL
ഇന്ത്യയിലെത്തുന്ന ബ്രിട്ടിഷ് പൗരന്മാര്ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമില്ല; നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
backup
October 13 2021 | 11:10 AM
ന്യൂഡല്‍ഹി: ഇന്ത്യയിലെത്തുന്ന ബ്രിട്ടിഷ് പൗരന്മാര്ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയ നിര്‍ദ്ദേശം പിന്‍വലിച്ച് ഇന്ത്യ. ഒക്ടോബര്‍ ഒന്നിന് പ്രഖ്യാപിച്ച നിയന്ത്രണങ്ങളാണ് പിന്‍വലിച്ചത്. നേരത്തെ ഇന്ത്യയില്‍ നിന്ന് രണ്ട് വാക്‌സിനും സ്വീകരിച്ചുവരുന്നവര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ബ്രിട്ടന്‍ നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശം പിന്‍വലിച്ച സാഹചര്യത്തിലാണ് നടപടി.
കൊവിഷീല്‍ഡ് അംഗീകരിച്ചെങ്കിലും ഇന്ത്യയിലെ സര്‍ട്ടിഫിക്കേഷന്‍ രീതി അംഗീകരിക്കില്ലെന്നായിരുന്നു യുകെയുടെ നേരത്തേയുള്ള നിലപാട്. ഇതിന് പിന്നാലെ കേന്ദ്രവും നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."