HOME
DETAILS

വയനാട് മുസ്‌ലിം യത്തീംഖാന ജനറൽ സെക്രട്ടറി എം.എ മുഹമ്മദ് ജമാൽ സാഹിബ് അന്തരിച്ചു

  
backup
December 21 2023 | 05:12 AM

obit-news-jamal-saheb-wayanad-passed-away


മുട്ടില്‍. വയനാട് മുസ് ലിം യതീംഖാനയുടെ ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ സാഹിബ്(83) അന്തരിച്ചു. മുസ് ലിം ലീഗ് സംസ്ഥന സെക്രട്ടറിയേറ്റ് മെമ്പര്‍, വയനാട ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ച് വരികയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 10.30ഓടെയാണ് മരണം സംഭവിച്ചത്. മൈസുരുവിലെ അബ്ദുറഹീം അധികാരിയുടെയും മാഹിയിലെ ഖദീജ ഹജ്ജുമ്മയുടെയും മകനായി 1940 ജനുവരി 19ന് സുല്‍ത്താന്‍ ബത്തേരിയിലെ മാനിക്കുനിയിലാണ് ജമാല്‍ സാഹിബ് ജനിച്ചത്. 1967ല്‍ മുക്കം യതീംഖാനയുടെ ശാഖയായി ഡബ്ല്യു.എം.ഒ ആരംഭിച്ചത് മുതല്‍ അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വന്ന ജമാല്‍ സാഹിബ് 1976 ല്‍ ഡബ്ല്യു.എം.ഒയുടെ ജോയിന്റ് സെക്രട്ടറിയായി. ഡബ്ല്യു.എം.ഒ ജനറല്‍ സെക്രട്ടറിയായിരുന്ന വാഴയില്‍ കുഞ്ഞബ്ദുല്ല ഹാജിയുടെ വിയോഗത്തെ തുടര്‍ന്ന് 1988ല്‍ അദ്ദേഹം ജനറല്‍ സെക്രട്ടറിയായി. തുടര്‍ന്ന് 35 വര്‍ഷക്കാലം ഇതേ സ്ഥാനത്ത് തുടര്‍ന്നു. അനാഥരുടെ അവശതയും അഗതികളുടെ നിസഹായതയും നിറഞ്ഞ മനസോടെ ഏറ്റെടുക്കുക, അവര്‍ക്ക് വഴിയും വെളിച്ചവും അറിവും ആശയവും പ്രദാനം ചെയ്ത് ജീവിതത്തിന് സജ്ജരാക്കുക തുടങ്ങിയ ഡബ്ല്യു.എം.ഒയുടെ ലക്ഷ്യങ്ങളെല്ലാം പ്രാപ്തിയിലെത്തിക്കാന്‍ അദ്ദേഹത്തിനായി. റെസ്‌പെക്ട് ദ ചൈല്‍ഡ് ആസ് എ പേഴ്‌സണ്‍(ഓരോ കുട്ടിയേയും വ്യക്തിയായി ആദരിക്കുക) എന്ന അദ്ദേഹത്തിന്റെ മഹത്തായ ആശയമാണ് യതീംഖാനയുടെ സ്വപ്‌നസമാന കുതിപ്പിന്റെ കാതല്‍. മൈസുരു പ്രീപ്രൈമറി സ്‌കൂളില്‍ നിന്ന് വിദ്യാഭ്യാസത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ച ജമാല്‍ സാഹിബ് സുല്‍ത്താന്‍ ബത്തേരി ഗവ. സ്‌കൂളില്‍ നിന്ന് പ്രൈമറി വിദ്യാഭ്യാസവും സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹൈസ്‌കൂളില്‍ നിന്ന് സെക്കന്‍ഡറിയും കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ നിന്ന് കെമിസ്ട്രിയില്‍ ബിരുദവും നേടി. നിലവില്‍ വയനാട്ടില്‍ 9000ത്തോളം വിദ്യാര്‍ഥികള്‍ക്ക് മത-ധാര്‍മ്മിക വിജ്ഞാനം നല്‍കിവരുന്ന 19ഓളം സ്ഥാപനങ്ങളുടെ സാരഥ്യം വഹിക്കവെയാണ് മരണം.

 ഡബ്ല്യു.എം.ഒക്ക് കീഴിലുള്ള നാല് സി.ബി.എസ്.ഇ സ്‌കൂളുകളുടെ ചെയര്‍മാന്‍, ഡബ്ല്യു.എം.ഒ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, ഇമാം ഗസ്സാലി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് എന്നിവയുടെ ചെയര്‍മാന്‍, കൂളിവയല്‍ ഇമാം ഗസ്സാലി അക്കാദമി, കുഞ്ഞോം ശരീഫ ഫാതിമ തഹ്ഫീളുല്‍ ഖുര്‍ആന്‍ സെന്റര്‍, സുല്‍ത്താന്‍ ബത്തേരി ദാറുല്‍ ഉലൂം അറബിക് കോളജ്, വനിത അറബിക് കോളജ് തുടങ്ങിയവയുടെ രക്ഷാധികാരി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1963ല്‍ മുസ്‌ലിം ലീഗിലൂടെയാണ് പൊതു പ്രവര്‍ത്തനരംഗത്തേക്ക് കടക്കുന്നത്. തുടര്‍ന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അച്ചടക്കസമിതി അംഗം, ജില്ലാ ജനറല്‍ സെക്രട്ടറി, പ്രസിഡ്, ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. 30 വര്‍ഷമായി സംസ്ഥാന മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗമാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം, വയനാട് ജില്ലാ ഓര്‍ഫേനജ് അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്്. സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, യു.എ.ഇ, ബഹ്‌റൈന്‍, ദക്ഷിണാഫ്രിക്ക, കുവൈത്ത് തുടങ്ങി നിരവധി വിദേശ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ഉറുദു, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിലും പ്രാവീണ്യമുള്ള ജമാല്‍ സാഹിബ് നിരവധി ദേശീയ, അന്തര്‍ദേശീയ സെമിനാറുകളിലും പരിശീലന പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് 2006ല്‍ കേരള മാപ്പിള കലാ അക്കാദമിയുടെ പ്രഥമ ശരീഫ ഫാതിമ പുരസ്‌കാരം, 2008ല്‍ മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള ഇന്ദിരാ ഗാന്ധി സദ്ഭാവന അവാര്‍ഡ്, 2011ല്‍ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള കെ.എസ്.ടി.യുവിന്റെ പ്രഥമ ശിഹാബ് തങ്ങള്‍ പുരസ്‌കാരം, ഖാഇദേമില്ലത്ത് ഫൗണ്ടേഷന്റെ ഖാഇദേ മില്ലത്ത് പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്്. ജമാല്‍ സാഹിബിന്റെ ഭാര്യ: നഫീസ പുനത്തില്‍. മക്കള്‍: അഷ്‌റഫ്, ജംഹര്‍, ഫൗസിയ, ആയിശ. ജനാസ ഇന്ന് ഉച്ചക്ക് രണ്ട് മുതല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനമണ്ഡലമായിരുന്ന യതീംഖാനയില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് ആറ് മുതല്‍ സുല്‍ത്താന്‍ ബത്തേരി ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമിയിലും പൊതുദര്‍ശനമുണ്ടാകും. മയ്യിത്ത് നിസ്‌കാരങ്ങള്‍ വൈകിട്ട് നാലിന് യതീംഖാന കാമ്പസിലും രാത്രി 7.30
സുല്‍ത്താന്‍ ബത്തേരി വലിയ ജുമാമസ്ജിദിലും നടക്കും. തുടര്‍ന്ന് ചുങ്കം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.


.





.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  20 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  20 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  20 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  20 days ago