HOME
DETAILS

ഗസ്സ തീരത്ത് വന്‍ ആക്രമണം; റഫ, ഖാന്‍ യൂനിസ് തീരങ്ങളില്‍ കനത്ത ഷെല്ലിങ്

  
backup
December 21 2023 | 07:12 AM

heavy-shelling-along-gaza-coas

ഗസ്സ തീരത്ത് വന്‍ ആക്രമണം; റഫ, ഖാന്‍ യൂനിസ് തീരങ്ങളില്‍ കനത്ത ഷെല്ലിങ്

ഗസ്സ: ഗസ്സന്‍ തീരത്ത് വന്‍ ആക്രമണം. തെക്കന്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ യുദ്ധക്കപ്പലുകള്‍ വന്‍ ആക്രമണം നടത്തുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. റഫ, ഖാന്‍ യൂനിസ് തീരങ്ങള്‍ കനത്ത ഷെല്ലിങ് നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

രണ്ടരമാസത്തെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഫലസ്തീനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20,000 കവിഞ്ഞു. ഇതില്‍ 14,000 ത്തിലേറെ പേര്‍ സ്ത്രീകളും കുട്ടികളുമാണ്. 53,000 ലധികം പേര്‍ക്ക് പരുക്കേറ്റു. വീടുകള്‍ മറ്റു ജനവാസ കേന്ദ്രങ്ങള്‍ സ്‌കൂളുകള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ ലക്ഷ്യമിട്ടാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നത്. ഹമാസിനെ തകര്‍ക്കാനെന്നാണ് പറയുന്നതെങ്കിലും സാധാരണക്കാരായ ജനങ്ങളാണ് ഇവരുടെ ഇരകള്‍.

നേരത്തെ ഗസ്സയില്‍ നടത്തിയിരുന്ന ആക്രമണങ്ങള്‍ ഇപ്പോള്‍ വെസ്റ്റ് ബാങ്കിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്‌റാഈല്‍. ബോംബുവര്‍ഷങ്ങള്‍ക്കും വെടിവെപ്പിനും പുറമേ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ട് സയണിസ്റ്റ് സേന. ജെനിന്‍ മഗരത്തിലെ യാബാദ് ഗ്രമത്തിലും ഖ്വാല്‍ഖില്‍യ, അസും തുടങ്ങിയ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ ആക്രമണം അഴിച്ചു വിട്ടു. ഒക്ടോബര്‍ ഏഴിന് ശേഷമുള്ള രക്തരൂഷിതമായ 24 മണിക്കൂര്‍ ആണ് ജബലിയയില്‍ കഴിഞ്ഞുപോയത്. മേഖലയില്‍ ബോംബാക്രമണത്തിന്റെയും ആംബുലന്‍സ് സൈറണുകളുടെയും ശബ്ദം നിലച്ച സമയമുണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 50 ഓളം മൃതദേഹങ്ങളാണ് ജബലിയ മെഡിക്കല്‍ സെന്ററിലേക്ക് എത്തിച്ചത്. 110 പേര്‍ക്ക് പരുക്കേറ്റു. ഇരകളാക്കപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഡസന്‍കണക്കിനാളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  14 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  36 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago