ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്തു
സുല്‍ത്താന്‍ ബത്തേരി: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ വര്‍ഷങ്ങള്‍ക്ക് ശേഷം പൊലിസ് വലയിലാക്കി. ബലാത്സംഗം, കൊലപാതക ശ്രമം എന്നീ കേസുകളിലെ പ്രതിയായ പാട്ടവയല്‍ പാലപ്പള്ളി വീട്ടില്‍ കൃഷ്ണന്‍നായരാ(62)ണ് ബത്തേരി പൊലിസിന്റെ പിടിയിലായത്. ആറു വര്‍ഷമായി ഇയാള്‍ ഒളിവിലായിരുന്നു. മേപ്പാടി അരപ്പറ്റയിലെ സമര ഭൂമിയില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായത്.
ഇയാള്‍ നാലോളം വിവാഹം കഴിച്ചതായും പൊലിസ് അറിയിച്ചു. 2010ല്‍ ബത്തേരി പൊലിസ് സ്റ്റേഷന് പരിധിയിലെ നൂല്‍പ്പുഴ വനത്തിലേക്ക് ഗൂഡല്ലൂരില്‍ നിന്നും യുവതിയെ കൂട്ടികൊണ്ടുവന്ന് ബലാത്സംഗം ചെയ്തത്. കൂടെയുണ്ടായിരുന്ന മകന് ബഹളം വച്ചപ്പോള്‍ കുട്ടിയെ ഇയാള്‍ വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നായിരുന്നു കേസ്. ബത്തേരി എ.എസ്.ഐ, എം അബ്ദുസലാം, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ ഹരീഷ്കുമാര്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ അനസ്, ജയന്, ജെയിസണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."