HOME
DETAILS
MAL
ഭീഷണി മാറി; റോഡിലേക്ക് വീഴാറായി നിന്നിരുന്ന മാവ് മുറിച്ചു നീക്കി
backup
August 28 2016 | 17:08 PM
പടിഞ്ഞാറങ്ങാടി: തൃത്താല പട്ടാമ്പി റൂട്ടില്‍ പഴയ പോസ്റ്റാഫിസിന്ന് സമീപം ഉണങ്ങി വീഴാറായി ജനങ്ങള്‍ക്ക് ഭീഷണിയായി നിന്നിരുന്ന മാവ് മുറിച്ചു മാറ്റി. ദിവസങ്ങള്‍ക്ക് മുന്‍പ് ചെറിയ കൊമ്പുകള്‍ പൊട്ടി വീണ് വഴി യാത്രക്കാര്‍ക്ക് പരുക്കേറ്റിരുന്നു. ഈ വാര്‍ത്ത സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരം മുറിച്ച് മാറ്റാത്തതിന്റെ പേരില്‍ പഞ്ചായത്ത അധികൃതര്‍ക്കെതിരേ വ്യാപക പ്രതിഷേധങ്ങളും നടന്നിരുന്നു.
നിരവധി പേര്‍ക്ക് അപകടങ്ങള്‍ സംഭവിക്കുകയും, വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. തൃത്താല എം.സി.എം ഗവ. യു.പി സ്കൂളിലേക്കും, അമ്പലവട്ടം ടി.ഇ.എം.എസ് സ്കൂളിലേക്കും വിദ്യാര്‍ഥികള്‍ പോകുന്നതും ഇതു വഴിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."