കണ്മുന്നില് പിതാവിനെ ഉരുളെടുത്തു; പതറാതെ നീന്തിക്കയറി പതിനൊന്നുകാരന്
കൂട്ടിക്കല്‍ (കോട്ടയം): ചെറുപ്രായത്തില്‍ നീന്തല്പഠിച്ചത് ജിബിന്‍ രക്ഷയായി. ഉരുള്‍പൊട്ടലില്‍നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഈ 11 വയസുകാരന് ദുരന്തത്തിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ഉഗ്രശബ്ദത്തില്‍ കല്ലുംമണ്ണും വെള്ളവും വീടിനു മുകളില്‍ പതിച്ചത്. വെള്ളത്തിന്റെ ശക്തിയില്‍ ജിബിന്‍ പുല്ലകയാറില്‍ പതിച്ചു. പിതാവ് ഷാജിയുടെ ദേഹത്തേക്ക് കല്ലും മണ്ണും പതിക്കുന്നത് കണ്ടുനില്ക്കാനേ ജിബിന്‍ കഴിഞ്ഞുള്ളു.
കുത്തിയൊലിച്ച വെള്ളത്തിനൊപ്പം അധികദൂരംനീന്താന് ജിബിനായില്ല. ഒരു മരച്ചില്ലയില്‍ പിടികിട്ടി. ഏറെനേരം പിടിച്ചുനിന്ന ശേഷം ഒഴുക്കിനെ വകവയ്ക്കാതെ കരയിലേക്ക് നീന്തിക്കയറി.
രക്ഷപ്പെട്ട് കരയിലെത്തിയ ജിബിനെ അയല്‍വാസികളാണ് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കാലിന് ചെറിയ പരുക്കുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."