ദുബൈയിൽ 90 ശതമാനം വരെ വിലക്കുറവിന്റെ വമ്പൻ ഷോപ്പിങ് തുടങ്ങി; ഓഫർ ഇന്ന് രാത്രി 10 വരെ മാത്രം
ദുബൈയിൽ 90 ശതമാനം വരെ വിലക്കുറവിന്റെ വമ്പൻ ഷോപ്പിങ് തുടങ്ങി; ഓഫർ ഇന്ന് രാത്രി 10 വരെ മാത്രം
ദുബൈ: ദുബൈയിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഓഫർ വിവിധ മാളുകളിൽ ആരംഭിച്ചു. 90 ശതമാനം കിഴിവോടെ സാധനങ്ങൾ വാങ്ങാൻ സാധിക്കുന്നതാണ് ഓഫർ. ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വിൽപ്പന ഇന്ന് രാവിലെ 10 മുതൽ രാത്രി 10 വരെയാണ്. ലൈഫ്‌സ്‌റ്റൈൽ, ഇലക്‌ട്രോണിക്‌സ് മുതൽ ഫാഷൻ, സൗന്ദര്യം, ഹോംവെയർ തുടങ്ങി മിക്ക വസ്തുക്കളും ഈ ഓഫർ പെരുമഴയിൽ ലഭിക്കും
പങ്കെടുക്കുന്ന മാളുകൾ ഇതാ:
മാൾ ഓഫ് എമിറേറ്റ്സ്
സിറ്റി സെന്റർ മിർദിഫ്
സിറ്റി സെന്റർ ദെയ്‌റ
സിറ്റി സെന്റർ Me'aisem
സിറ്റി സെന്റർ അൽ ഷിന്ദഗ
മൈ സിറ്റി സെന്റർ അൽ ബർഷ
1 മില്യൺ ദിർഹം നേടാനുള്ള അവസരം
90 ശതമാനം വരെ കിഴിവുകൾ കൂടാതെ, സാധനങ്ങൾ വാങ്ങുന്നവർക്ക് കോടീശ്വരൻ ആകാനുള്ള അവസരവും ഉണ്ട്. 300 ദിർഹമോ അതിൽ കൂടുതലോ ചെലവഴിക്കുന്നവർ ലക്കി ഡ്രോയിൽ പ്രവേശിക്കും. ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്കാണ് ഒരു മില്യൺ ഷെയർ പോയിന്റ് സമ്മാനമായി ലഭിക്കുക.
ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം: ഒരു Majid Al Futtaim ഷെയർ റിവാർഡ് അംഗമാകുകയും, ആപ്പിൽ കുറഞ്ഞത് 300 ദിർഹം വരുന്ന രസീതുകൾ സ്കാൻ ചെയ്യുകയും വേണം.
12 മണിക്കൂർ വിൽപനയിൽ പങ്കെടുക്കുന്നതിലൂടെ, നിങ്ങൾക്ക് 'Win the Biggest Prize of the Year'' നറുക്കെടുപ്പിൽ പ്രവേശിക്കാനും അർഹതയുണ്ട്. ഇതിൽ വിജയിച്ചാൽ നിങ്ങൾക്ക് ഒരു മില്യൺ ദിർഹം പണമായി ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."