കപ്പല്‍ ആക്രമണകാരികളെ കണ്ടെത്തും, ശക്തമായ നടപടിയെടുക്കും: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്
മുംബൈ: ന്യൂമംഗളൂരു തുറമുഖത്തേക്കുള്ള യാത്രാമധ്യേ അറബിക്കടലില്‍വെച്ച് എംവി ചെം പ്ലൂട്ടോ എന്ന വ്യാപാരക്കപ്പല്‍ ആക്രമിച്ചവരെ കണ്ടെത്തി നടപടിയെടുക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. വ്യാപരകപ്പല്‍ ആക്രമിച്ചവരെ കടലിന്റെ ആഴത്തില്‍ നിന്നുപോലും കണ്ടെത്തുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്ത്യന്‍ നാവികസേന കടലില്‍ നിരീക്ഷണം ശക്തമാക്കിയതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു.
കടലിലെ ആക്രമണങ്ങളെ സര്‍ക്കാര്‍ വളരെ ഗൗരവമായി കാണുകയും നിരീക്ഷണം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കടലിനടിയില്‍ നിന്നുപോലും ഈ ആക്രമണം നടത്തിയവരെ കണ്ടെത്തി അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും,' പ്രതിരോധമന്ത്രി പറഞ്ഞു.
കടല്‍ക്കൊള്ളയും വ്യാപാര കപ്പലുകള്‍ക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണവും നേരിടാന്‍ നാല് ഡിസ്‌ട്രോയറുകളെ വിന്യസിച്ചിട്ടുണ്ടെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരി കുമാര്‍ പറഞ്ഞു. പി 8ഐ വിമാനങ്ങള്‍, ഡോര്‍ണിയേഴ്‌സ്, സീ ഗാര്‍ഡിയന്‍സ്, ഹെലികോപ്റ്ററുകള്‍, കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ ഇവയെല്ലാം കടല്‍ക്കൊള്ളയുടെയും ഡ്രോണ്‍ ആക്രമണത്തിന്റെയും ഭീഷണിയെ നേരിടാന്‍ സംയുക്തമായി വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കപ്പല്‍ ആക്രമണകാരികളെ കണ്ടെത്തും, ശക്തമായ നടപടിയെടുക്കും: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."