പൈതൃകബോധം ഉത്തമ സമൂഹത്തിന്റെ അടിത്തറ: എസ്.കെ.എസ്.എസ്.എഫ്
എടപ്പാള്‍: പൈതൃക ബോധമാണ് ഉത്തമ സമൂഹത്തെ മുന്നോട്ടു നയിക്കേണ്ടതെന്നും ചരിത്രം അടയാളപ്പെടുത്തിയ ഇടങ്ങളെ നൂതനമായ പഠനങ്ങള്‍ക്ക് വിധേയമാക്കി പുതുതലമുറയ്ക്ക് ദിശാബോധം നല്‍കാന്‍ ഗവേഷണ വിദ്യാര്‍ഥികള്‍ താല്‍പര്യപൂര്‍വം മുന്നോട്ടു വരണമെന്നും എസ്.കെ.എസ്.എസ്.എഫ്. സ്റ്റേറ്റ് ത്വലബാവിങ് പൊന്നാനിയില്‍ സംഘടിപ്പിച്ച പൈതൃക കാംപയിന്‍ പ്രഖ്യാപന സംഗമം അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ഇസ്‌ലാമിക ചരിത്രം അടയാളപ്പെടുത്തുന്ന നാടുകളിലെ ചരിത്രശേഷിപ്പുകളെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന മൂന്ന് മാസത്തെ കാംപയിന്‍ കാലയളവിലെ പദ്ധതികളുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും എം.ഐ അറബിക് കോളജ് കാംപസില്‍ പൊന്നാനി മഖ്ദൂം സയ്യിദ് എം.പി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു. പുറങ്ങ് അബ്ദുല്ല മൗലവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സി.പി. ബാസിത് ഹുദവി അധ്യക്ഷനായി. അബ്ദുല്‍ ജലീല്‍ റഹ്മാനി, ടി.വി അബ്ദുറഹ്മാന്‍ കുട്ടി മാസ്റ്റര്‍, പി.വി.എം കുട്ടി ഫൈസി (ദുബൈ), ഒ.ഒ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ (അബൂദാബി), ശഹീര്‍ അന്‍വരി, സി.കെ റസാഖ്, ടി.എ റശീദ് ഫൈസി, അബൂബക്കര്‍ ഫൈസി, ആസിഫ് മാരാമുറ്റം, ഹബീബ് വരവൂര്‍, ഉവൈസ് പതിയങ്കര, ലത്തീഫ് പാലത്തുങ്കല്‍, ജുറൈജ് കണിയാപുരം, സഅദ് വെളിയങ്കോട്, ടി.കെ.എം ശമീര്‍ ഹുദവി, അബ്ദുല്‍ ഗഫൂര്‍ പൊന്നാനി, ശരീഫ് മുസ്‌ലിയാര്‍ പ്രസംഗിച്ചു.
കാംപയിന്റെ ഭാഗമായി മേഖലാ ത്വലബാ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ ആദ്യവാരം വെളിയങ്കോട് എസ്.കെ.ഡി.ഐ ജാമിഅ: ജൂനിയര്‍ കോളജില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."