ചാറ്റ്ജിപിടിയില്‍ വന്‍ സുരക്ഷാ വീഴ്ചയെന്ന് ഗവേഷകര്‍
ചാറ്റ്ജിപിടിയില്‍ വന്‍ സുരക്ഷാ വീഴ്ചയെന്ന് ഗവേഷകര്‍
ചാറ്റ്ജിപിടിയില്‍ സുരക്ഷാവീഴ്ചയുണ്ടെന്ന് ഗവേഷക സംഘം. ലോഗിന്‍ ചെയ്ത ഇമെയിലുകള്‍ സ്വകാര്യതാ ഭീഷണി നേരിടുന്നതായി ഇന്‍ഡ്യാന യൂനിവേഴ്‌സിറ്റിയിലെ ഗവേഷക സംഘം പറയുന്നു. ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടിക്ക് ശക്തി പകരുന്ന ലാംഗ്വേജ് മോഡലായ ജിപിടി 3.5 ടര്‍ബോയിലെ സുരക്ഷാ വീഴ്ചയാണ് ഇതെന്ന് പിഎച്ച്ഡി ഗവേഷകനായ റുയി ഷുവും സംഘവും വ്യക്തമാക്കി. ന്യൂയോര്‍ക്ക് ടൈംസിലെ ഏകദേശം 80 ശതമാനത്തിലധികം ജീവനക്കാരുടെ ഇമെയിലുകള്‍ ചോര്‍ന്നിട്ടുണ്ടെന്നാണ് സൂചന.
വ്യക്തിവിവരങ്ങള്‍ ഓര്‍ത്തെടുക്കാനുള്ള ജിപിടി3.5 ടര്‍ബോയുടെ കഴിവാണ് പതിവ് സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് ഗവേഷകര്‍ ഇതിനായി പ്രയോജനപ്പെടുത്തിയത്. തുടര്‍ച്ചയായി പുതിയ വിവരങ്ങളില്‍ നിന്ന് പഠിക്കും വിധമാണ് ജിപിടി 3.5 ടര്‍ബോ, ജിപിടി 4 തുടങ്ങിയ ലാംഗ്വേജ് മോഡലുകളെ ഓപ്പണ്‍ എഐ രൂപകല്‍പന ചെയ്തിട്ടുള്ളത്. പ്രത്യേക വിഷയങ്ങളില്‍ കൃത്യമായ അറിവ് നല്‍കുന്നതിനായുള്ള മോഡലിന്റെ ഫൈന്‍ ട്യൂണിംഗ് ഇന്റര്‍ഫെയ്‌സ് മോഡലിന്റെ പ്രതിരോധ സംവിധാനങ്ങളെ ഗവേഷകര്‍ മറ്റൊരു തരത്തില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, ഉപഭോക്താക്കളുടെ സുരക്ഷയില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഓപ്പണ്‍എഐ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."