യാത്രയ്ക്കിടെ വിമാനത്തിന്റെ എന്ജിന് വേര്‍പെട്ടു; ഒഴിവായത് വന്‍ ദുരന്തം
വാഷിങ്ടണ്‍: അമേരിക്കയില്‍ പറക്കുന്നതിനിടെ വിമാനത്തിന്റെ എന്ജിന് വേര്‍പെട്ടു. 99 യാത്രക്കാരുമായി പോകുകയായിരുന്ന സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ വിമാനമാണ് പതിനായിരം അടി ഉയരത്തില്‍ വച്ച് അപകടത്തില്‍പ്പെട്ടത്.
തുടര്‍ന്ന് വിമാനം സുരക്ഷിതമായി ഇറക്കി. പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടുവെന്ന് യാത്രക്കാരനായ സ്റ്റീഫന്‍ മില്ലെര്‍ പറഞ്ഞു. തുടര്‍ന്ന് പുകയുടെ മണവും അനുഭവപ്പെട്ടു. എട്ടു മിനുട്ടിനിടെ വിമാനം 30,000 അടി ഉയരത്തില്‍ നിന്ന് പതിനായിരം അടിയിലേക്ക് താഴ്ന്നതായി ഫ്ളൈറ്റ് ഡാറ്റാ റെക്കോര്‍ഡ്സില്‍ പറയുന്നു.
ഫ്ളോറിഡയിലെ പെന്‍സകോലയില്‍ വിമാനം സുരക്ഷിതമായി ഇറക്കുകയായിരുന്നു. ന്യൂ ഒര്‍ലിയന്‍സില്‍ നിന്ന് ഒര്‍ലാന്‍ഡോയിലേക്ക് പോകുകയായിരുന്നു വിമാനം. വിമാനത്തിന്റെ എന്‍ജിനുകളില്‍ ഒന്നാണ് വേര്‍പെട്ടത്. സംഭവത്തെ കുറിച്ച് നാഷനല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."