ഹജ്ജ് കമ്മിറ്റി വഴി 900 തീര്‍ഥാടകര്‍ കൂടി യാത്രയായി
നെടുമ്പാശ്ശേരി: രണ്ട് സഊദി എയര്‍ലൈന്‍സ് വിമാനങ്ങളിലായി 900 തീര്‍ഥാടകര്‍ കൂടി നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ നിന്ന് മക്കയിലേക്ക് യാത്രയായി. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് സഊദി എയര്‍ലൈന്‍സിന്റെ എസ്.വി 5793 ാം നമ്പര്‍ വിമാനത്തിലും വൈകീട്ട് 5.30 ന് എസ്.വി 5791 ാം നമ്പര്‍ വിമാനത്തിലുമായിരുന്നു യാത്ര.
ഓരോ വിമാനത്തിലും 450 പേര് വീതമാണുണ്ടായിരുന്നത്. ഇന്നലെ യാത്ര പുറപ്പെട്ടവരില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ളവരായിരുന്നു കൂടുതല്‍. ആദ്യ വിമാനത്തില്‍ 147 പേരും രണ്ടാമത്തെ വിമാനത്തില്‍ 185 പേരും മലപ്പുറം ജില്ലയില്‍ നിന്നുള്ളവരായിരുന്നു.
എറണാകുളം 77, ആലപ്പുഴ ഏഴ്, കണ്ണൂര്‍ ഒന്‍പത് , ഇടുക്കി ഏഴ്, കോഴിക്കോട് 184, പാലക്കാട് 16, പത്തനംതിട്ട 11, തിരുവനന്തപുരം 23, തൃശ്ശൂര്‍ 22, വയനാട് 133, കാസര്‍കോട് 45, കൊല്ലം 17, കോട്ടയം 18, കൊല്ലം 17, കോട്ടയം 18 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ നിന്നുള്ളവര്‍. ഇന്ന് ഉച്ചയ്ക്ക് ഒന്നിനും വൈകീട്ട് 5.30 നും പുറപ്പെടുന്ന വിമാനങ്ങളിലായി 900 പേര് കൂടി യാത്രയാകും.
പാണക്കാട് ബഷീറലി ശിഹാബ് തങ്ങളും, ഹമീദലി ശിഹാബ് തങ്ങളും ഹജ്ജ് ക്യാംപിലെത്തിയത് തീര്‍ഥാടകര്‍ക്ക് ഹൃദ്യമായ അനുഭവമായി.
ബഷീറലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കി. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി. ആരിഫലിയും ഇന്നലെ ഹജ്ജ് ക്യാംപ് സന്ദര്‍ശിക്കാനെത്തി. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് ഇന്ന് രാത്രി ഏഴിന് ഹജ്ജ് ക്യാംപില്‍ സന്ദര്‍ശനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."