കുവൈത്തിൽ വാഹന ഇൻഷുറൻസ് പുതുക്കുന്നതിനായി പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചു
New online platform launched for auto insurance renewal in Kuwait
കുവൈത്ത് സിറ്റി: 2024 ജനുവരി 1 മുതൽ സ്വകാര്യ കാറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും നിർബന്ധിത തേർഡ്-പാർട്ടി മോട്ടോർ ഇൻഷുറൻസ് സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും പുതുക്കുന്നതിനുമായി വെബ്‌സൈറ്റ് ലോഞ്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കുവൈത്ത് ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് ഒരുങ്ങുന്നു.
ഇതുമായി സംബന്ധിച്ച് കുവൈത്ത് ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് (IRU) തലവൻ കഴിഞ്ഞ ദിവസം നടത്തിയ പത്ര പ്രസ്താവന അനുസരിച്ച് beema.iru.gov.kw-ൽ ആക്‌സസ് ചെയ്യാവുന്ന വെബ്‌സൈറ്റ്, കാർ, മോട്ടോർ സൈക്കിൾ ഉടമകൾക്ക് പുതിയ ഇൻഷുറൻസ് സർട്ടിഫിക്കറ്റുകൾ അനായാസമായി നേടാനോ നിലവിലുള്ളവ പുതുക്കാനോ ഉള്ള ഒരു ഉപയോക്തൃ-സൗഹൃദ പ്ലാറ്റ്‌ഫോം നൽകുന്നുവന്നു ഉറപ്പു നൽകുന്നു.
വെബ്‌സൈറ്റിന്റെ പ്രാരംഭ ഘട്ടത്തിൽ, വാഹന ഉടമകൾക്ക് അവരുടെ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും ഇൻഷുറൻസ് രേഖകൾ വെബ്‌സൈറ്റ് വഴി ഓൺലൈനായി പുതുക്കുന്നതിനും രാജ്യത്തെവിടുന്നായാലും അംഗീകൃത ഇൻഷുറൻസ് സ്ഥാപനങ്ങളുടെ ഓഫീസുകളിൽ വ്യക്തിഗതമായി പുതുക്കുന്നതിനോ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."