HOME
DETAILS

ഭാരവാഹികളുടെ എണ്ണം കുറച്ചതില്‍ ആരും തെരുവിലിറങ്ങില്ല: കെ. സുധാകരന്‍

  
backup
October 21 2021 | 16:10 PM

k-sudhakaran-on-kpcc-list

 

കണ്ണൂര്‍: കെ.പി.സി.സി ഭാരവാഹിത്വ പട്ടികയില്‍ എല്ലാ വിഭാഗത്തിനും മതിയായ പ്രാതിനിധ്യം നല്‍കിയെന്ന് അധ്യക്ഷന്‍ കെ. സുധാകരന്‍. സമര്‍ഥരായ നേതാക്കളാണ് എല്ലാവരും. പാര്‍ട്ടിക്കകത്ത് അസംതൃപ്തി ഉള്ളവര്‍ ഉണ്ടാകാം. അവരെ പാര്‍ട്ടിയില്‍ മറ്റ് ഉത്തരവാദിത്വങ്ങള്‍ നല്‍കി സക്രിയമാക്കും. എന്നാല്‍ ഭാരവാഹികളുടെ എണ്ണം കുറച്ചതില്‍ ആരും തെരുവില്‍ ഇറങ്ങില്ല. പട്ടികയ്‌ക്കെതിരെ എതിര്‍പ്പുകള്‍ ഉണ്ടാകുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

കഴിവാണ് എല്ലാറ്റിനും മാനദണ്ഡം. ഗ്രൂപ്പില്‍ ഉള്ളവര്‍ തന്നെയാണു പട്ടികയിലുള്ളത്. സെക്രട്ടിമാരുടെ പട്ടികയില്‍ കൂടുതല്‍ സ്ത്രീ പ്രാതിനിധ്യമുണ്ട്. സ്ത്രീകള്‍ വൈസ് പ്രസിഡന്റുമാരായി വേണമെന്നു നിര്‍ബന്ധമില്ല. സാമുദായിക സംവരണം പൂര്‍ണമായും പാലിച്ചു. എല്ലാ വിഭാഗങ്ങള്‍ക്കും അവസരം നല്‍കി. ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ചര്‍ച്ച നടത്തിയതാണു പട്ടിക തയാറാക്കിയത്. കെ.സി വേണുഗോപാല്‍ ലിസ്റ്റില്‍ ഇടപെട്ടില്ല. പട്ടികയില്‍ ഉള്‍പ്പെടാത്ത പാലക്കാട്ടെ മുതിര്‍ന്ന നേതാവ് എ.വി ഗോപിനാഥ് പാര്‍ട്ടിക്കൊപ്പം ഉണ്ടാകുമെന്നും കെ. സുധാകരന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  20 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  20 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  20 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  20 days ago