ബോധവത്ക്കരണ ക്യാംപ് സംഘടിപ്പിച്ചു
പിറവം: അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി പിറവം ജനമൈത്രി പൊലിസിന്റെ നേതൃത്വത്തില്‍ പ്രത്യേക ബോധവത്ക്കരണ ക്യാംപ് നടത്തി. തൊഴിലാളികള്‍ക്കിടയില്‍ മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിന്റെ ദൂഷ്യവശങ്ങളേക്കുറിച്ചും ഇവയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ചുമായിരുന്നു ക്ലാസ്. താമസിക്കുന്ന ചുറ്റുപാടുകള്‍ ശുചിയാക്കി സൂക്ഷിക്കുന്നതിനെ സംബന്ധിച്ചും ഇവിടെ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്നിവ സംബന്ധിച്ചും ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളില്‍ വിദഗ്ധര്‍ ക്ലാസെടുത്തു.
തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കാനും അവസരം നല്‍കിയിരുന്നു. ക്യാംപില്‍ അറുനൂറോളം തൊഴിലാളികള്‍ പങ്കെടുത്തു. കംമ്പാനിയന്സ് ക്ലബില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം പിറവം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ ശിവന്‍കുട്ടി നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."