HOME
DETAILS

മാനുഷിക മൂല്യങ്ങൾ ചതച്ചരക്കുന്ന യുദ്ധം

  
backup
December 29 2023 | 01:12 AM

a-war-that-crushes-human-values

മാനവരാശിയെ വെല്ലുവിളിച്ച് ഫലസ്തീനിൽ ഇസ്‌റാഈൽ നടത്തുന്ന അതിക്രമം ക്രൂരതയുടെ എല്ലാ അതിരുകളും കടന്നിരിക്കുന്നു. ഗസ്സയിൽ മരണം 21,320ആയി. 7000 പേരെ കാണാതായി. ഇതിൽ 4900 പേർ കുട്ടികളും സ്ത്രീകളുമാണ്. ഇവർ ഇസ്‌റാഈൽ ബോംബിട്ട് തകർത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ജീവനോടെയോ മരിച്ചോ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇവരെ കണ്ടെത്താനുള്ള ഒരു ശ്രമവും ഫലം കണ്ടിട്ടില്ല. രക്ഷാപ്രവർത്തകരുടെ ജീവൻ അപകടത്തിലാക്കുംവിധം ബോംബാക്രമണവും ഇസ്‌റാഈൽ കരസേനയുടെ സാന്നിധ്യവും ഗസ്സയിലെല്ലായിടത്തും തുടരുന്നുണ്ട്. നവംബർ 24നും ഡിസംബർ ഒന്നിനും ഇടയിലുണ്ടായ വെടിനിർത്തൽ ദിവസങ്ങളിൽ മാത്രമാണ് രക്ഷാപ്രവർത്തനം നടന്നത്. വലിയ കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കാനുള്ള ഉപകരണങ്ങളില്ലാത്തത് ഈ ഘട്ടത്തിലും രക്ഷാപ്രവർത്തനത്തെ ദുർബലമാക്കി.
രക്ഷാപ്രവർത്തനം നടത്തുന്ന ഗസ്സ സിവിൽ ഡിഫൻസിന്റെ പക്കൽ 2006ന് മുമ്പുള്ള ഉപകരണങ്ങളാണുള്ളത്. ഇതിൽ നല്ല ആയുധങ്ങളിൽ 80 ശതമാനവും ഇസ്‌റാഈൽ ബോംബാക്രമണത്തിൽ നശിച്ചു. കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കാൻ ഷവലുകളും കൈക്കോട്ടും പൊട്ടിക്കാൻ വലിയ ചുറ്റികകളും സാധാരണ കോൺക്രീറ്റ് കട്ടറുകളും മാത്രമാണ് അവരുടെ പക്കലുള്ളത്. വൈദ്യുതിയില്ലാത്തതിനാൽ ഇലക്ട്രിക് കട്ടറുകൾ ഉപയോഗിക്കാൻ കഴിയില്ല. മാസങ്ങളെടുത്താലും ഈ ആയുധങ്ങൾകൊണ്ട് ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ മുഴുവൻ നീക്കാനാവില്ല. റഫ അതിർത്തി വഴി മാനുഷിക സഹായങ്ങൾ എത്തുന്നുണ്ടെങ്കിലും അതിൽ രക്ഷാ ഉപകരണങ്ങൾ ഉൾപ്പെട്ടിട്ടില്ല. ഗസ്സയുടെ 60 ശതമാനം പാർപ്പിട കേന്ദ്രവും തകർക്കപ്പെട്ടിട്ടുണ്ട്. 52500 ഹൗസിങ് യൂനിറ്റുകളാണ് ഗസ്സയിൽ തകർക്കപ്പെട്ടത്. വടക്കൻ ഗസ്സയിലും ഗസ്സ സിറ്റിയിലും ഏതാണ്ട് പൂർണമായും വീടുകൾ തകർത്തു.
ഖാൻ യൂനിസിലും ദേർ എൽ ബലാഹിലും പകുതിയോളം വീടുകൾ കോൺക്രീറ്റ് കൂനയായി മാറിയിട്ടുണ്ട്. യുനൈറ്റഡ് നേഷൻസ് ഓഫിസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ്, ലോകാരോഗ്യ സംഘടന, ഫലസ്തീൻ ഗവൺമെന്റ് എന്നിവയിൽ നിന്നുള്ള ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 352 വിദ്യാഭ്യാസ സ്ഥാപനങ്ങൾ, 22 ആശുപത്രികൾ, 52 ഹെൽത്ത് കെയർ സെന്ററുകൾ, 203 പള്ളികളും ചർച്ചുകളും, 103 ആംബുലൻസുകൾ എന്നിവ ഇസ്‌റാഈൽ തകർത്തു. 85 ശതമാനം ജനങ്ങളും ഭവനരഹിതരായി.
ഈ കണക്കുകളെല്ലാം ഗസ്സയിൽ ഇസ്‌റാഈൽ നടത്തുന്ന വംശഹത്യയുടെ ക്രൂരമായ ചിത്രമാണ് ലോകത്തിന് മുന്നിൽ വെളിപ്പെടുത്തുന്നത്. പടിഞ്ഞാറൻ സമൂഹത്തിന്റെ മാനുഷിക മൂല്യങ്ങളെക്കുറിച്ചുള്ള മിത്തുകൂടി തകർന്നുപോയ യുദ്ധമാണ് ഫലസ്തീനിലേത്. ഗസ്സയിലെ കൂട്ടക്കുരുതിക്ക് പടിഞ്ഞാറൻ രാജ്യങ്ങളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയുണ്ട്. ഒക്ടോബർ ഏഴിന് യുദ്ധം തുടങ്ങിയശേഷം 230 കാർഗോ വിമാനങ്ങളിലും 20 കപ്പലുകളിലുമായാണ് അമേരിക്ക കഴിഞ്ഞ ദിവസം വരെ ഇസ്‌റാഈലിലേക്ക് ആയുധങ്ങളെത്തിച്ചത്. ഇതിൽ ആർട്ടിലറി ഷെല്ലുകളും കവചിത വാഹനങ്ങളും കരയാക്രമണത്തിൽ സൈനികർ ഉപയോഗിക്കുന്ന ആയുധങ്ങളുമുണ്ട്. ഈ ആയുധങ്ങൾ ഉപയോഗിച്ചാണ് ഫലസ്തീനിലെ കുഞ്ഞുങ്ങൾ അടക്കമുള്ള സാധാരണക്കാരെ ഇസ്‌റാഈൽ കൊല്ലുന്നത്. യാതൊരു കണക്കുമില്ലാതെയാണ് ഇസ്‌റാഈലിന് അമേരിക്ക ആയുധങ്ങൾ നൽകുന്നത്.
ഇസ്‌റാഈലിൽ യു.എസ് ഉടമസ്ഥതയിലുള്ള ബില്യൻ കണക്കിന് ഡോളർ മൂല്യമുള്ള ആയുധങ്ങൾ അടങ്ങിയ ഒന്നിലധികം സൂക്ഷ്മ സംരക്ഷിത ആയുധപ്പുരകളുണ്ട്. വളരെക്കാലം രഹസ്യമാക്കി വച്ചിരുന്ന ഈ ആയുധപ്പുരകളുടെ വിവരങ്ങൾ അടുത്ത കാലത്താണ് പുറത്തുവന്നത്. മധ്യപൗരസ്ത്യ ദേശത്തെ നിയന്ത്രണം ഉറപ്പാക്കുന്നതിന് യു.എസ് സേനക്ക് അതിവേഗം വിതരണം ചെയ്യുന്നതിനുവേണ്ടി 1980കളിലാണ് ഇത്തരം ആയുധപ്പുരകൾ ആദ്യമായി സ്ഥാപിച്ചത്. കാലക്രമേണ, അതിൽനിന്ന് ഇസ്‌റാഈലിന് വിപുലമായി ആയുധങ്ങൾ വിതരണം ചെയ്യാൻ അനുവാദം നൽകി. ഇസ്‌റാഈൽ ഇപ്പോൾ ഗസ്സയ്ക്കെതിരായ യുദ്ധത്തിൽ ഉപയോഗിക്കുന്ന ആയുധങ്ങളിൽ ഭൂരിഭാഗവും ഈ ആയുധ ശേഖരത്തിൽ നിന്നുള്ളതാണ്. ഗസ്സയിലെ ജനസംഖ്യയിൽ 40 ശതമാനത്തിലധികം പകർച്ചവ്യാധിയുടെ പിടിയിലാണെന്നാണ് ഫലസ്തീനിയൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി റിപ്പോർട്ട് ചെയ്തത്. അവിടെ ആവശ്യത്തിന് ഭക്ഷണമില്ല. സന്നദ്ധ സംഘടനകൾ നടത്തുന്ന ഭക്ഷണ വിതരണം പൂർണമായും ഫലം ചെയ്തിട്ടില്ല.
മറുവശത്ത്, ഫലസ്തീന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ചെറുത്തുനിൽപ്പാണ് ഹമാസും മറ്റു ഫലസ്തീൻ സായുധ സംഘങ്ങളും ഇസ്‌റാഈലിനെതിരേ നടത്തുന്നത്. ഈജിപ്ത്, ജോർദാൻ, സിറിയ എന്നീ രാജ്യങ്ങളിലെ സംയുക്ത സൈന്യവുമായുള്ള 1967ലെ യുദ്ധം ആറു ദിവസംകൊണ്ട് ജയിച്ച ഇസ്‌റാഈലിന് ഹമാസിനെതിരായ യുദ്ധം തുടങ്ങി മൂന്ന് മാസമായിട്ടും ലക്ഷ്യം നേടാനായില്ലെന്ന് മാത്രമല്ല ഹമാസ് ആക്രമണത്തിൽ ഇസ്‌റാഈൽ സൈന്യത്തിന് കാര്യമായ നാശമുണ്ടാകുകയും ചെയ്യുന്നുണ്ട്. സിവിലിയൻ കേന്ദ്രങ്ങൾ ബോംബിട്ട് തകർക്കുന്നുണ്ടെങ്കിലും ഹമാസിന്റെ സൈനികശേഷിക്ക് പോറലേൽപ്പിക്കാൻ ഇസ്‌റാഈൽ സൈന്യത്തിന് കഴിഞ്ഞിട്ടില്ല. ഹമാസാകട്ടെ ഇസ്‌റാഈൽ സൈന്യത്തിനെതിരേ വ്യാപക ആക്രമണം നടത്തുകയും അതിന്റെ വിഡിയോ ദൃശ്യങ്ങളും കൊല്ലപ്പെട്ട ഇസ്‌റാഈൽ സൈനികരുടെയും ഉദ്യോഗസ്ഥരുടെയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇത് ഇസ്‌റാഈലിന്റെ ധാർമിക വീര്യം കാര്യമായി തകർക്കുന്നുണ്ട്. 2014ൽ ഹമാസുമായി 50 ദിവസത്തെ യുദ്ധത്തിനുശേഷം ഇസ്‌റാഈൽ ഡിഫൻസ് ഫോഴ്‌സ് മേധാവി ബെന്നി ഗാന്റ്സ് പറഞ്ഞത് അസാധാരണമായ ധൈര്യമുള്ളവരാണ് ഹമാസ് പോരാളികൾ എന്നാണ്. ഒൻപത് വർഷങ്ങൾക്കിപ്പുറം ഹമാസ് കൂടുതൽ മികച്ച സായുധ സംഘമാണ്.
ഈ യുദ്ധം ഇനിയും ആർക്കും നേട്ടമുണ്ടാക്കില്ലെന്ന് വ്യക്തമാണ്. യുദ്ധത്തിൽ ഇസ്‌റാഈൽ ജയിക്കാൻ പോകുന്നില്ല. ബന്ദികളെ സുരക്ഷിതമാക്കണമെങ്കിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഹമാസുമായി ചർച്ചക്ക് തയാറാകുകയുമാണ് വേണ്ടത്. അതോടൊപ്പം അധിനിവേശം അവസാനിപ്പിക്കാൻ ഇസ്‌റാഈൽ തയാറാകണം. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാൻ പാശ്ചാത്യരാജ്യങ്ങൾ മനസറിഞ്ഞ് മുൻകൈയെടുക്കുകയും വേണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  21 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  21 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  21 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  21 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  21 days ago