HOME
DETAILS

ഏഴ് ജില്ലകളില്‍ ഇടിയോടു കൂടി കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

  
backup
October 24, 2021 | 3:41 AM

kerala-rain-alert-in-seven-districts-news1324

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇടിയോടുള്ള കനത്തമഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നെ് കേന്ദ്ര കാലാവാസ്ഥവകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലാണ് ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും മുന്നറിയിപ്പുള്ളത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

അതേസമയം, പത്തനംതിട്ട ജില്ലയില്‍ രാത്രി വൈകിയും കനത്ത മഴ പെയ്തു. ആങ്ങമൂഴി കോട്ടമണ്‍പാറയിലും റാന്നി കുറുമ്പന്‍മൂഴിയിലും ഉരുള്‍പൊട്ടി. കുറുമ്പന്‍മൂഴിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒരു വീട് തകര്‍ന്നു. മണക്കയം തോടിന് സമീപം ഒറ്റപ്പെട്ട ഗര്‍ഭിണിയും വയോധികരും അടക്കം ഇരുപതോളം പേരെ രക്ഷപ്പെടുത്തി. കോട്ടമണ്‍പാറയില്‍ കാര്‍ ഒലിച്ചുപോയി. ജില്ലയില്‍ നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രളയ ഭീഷണി ഒഴിഞ്ഞ് ജില്ലയിലെ മൂന്ന് നദികളിലും ജലനിരപ്പ് കാര്യമായി കുറഞ്ഞിരുന്നു. പമ്പ ഡാമിന്റെ ഷട്ടറുകള്‍ അടച്ചു. കക്കിയിലെ ഷട്ടറുകള്‍ താഴ്ത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് വീണ്ടും ശക്തമായ മഴയും ഉരുള്‍ പൊട്ടലും ഉണ്ടായത്.

അതെ സമയം കോട്ടയം, ഇടുക്കി, ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും കനത്ത മഴപെയ്യുകയാണ്.

മുണ്ടക്കയത്ത് ആശങ്ക സൃഷ്ടിച്ച് മണിക്കൂറുകളോളം നീണ്ടുനിന്ന മഴയില്‍ വണ്ടന്‍പതാല്‍ ഭാഗത്ത് മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകളില്‍ വെള്ളംകയറി വ്യാപക നാശമുണ്ട്. ശനിയാഴ്ച വൈകീട്ട് നാലോടെ ആരംഭിച്ച മഴയാണ് മണിക്കൂറുകളോളം നീണ്ടത്. കൂപ്പുഭാഗത്ത് മല്ലപ്പള്ളി ലെയിനില്‍നിന്നുണ്ടായ മഴവെള്ളപ്പാച്ചിലില്‍ കല്ലും മണ്ണും ഒഴുകിവന്ന് വന്‍ നാശം വിതച്ചു. മല്ലപ്പള്ളി കോളനി ഭാഗത്ത് ഉരുള്‍ പൊട്ടലുണ്ടായതായി പറയുന്നു.

ഇടുക്കി ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ ശനിയാഴ്ച ഉച്ചയോടെയാണ് കനത്ത മഴ പെയ്തത്. തൊടുപുഴ നഗരത്തില്‍ വിവിധയിടങ്ങളില്‍ വെള്ളം പൊങ്ങി. വീടുകളിലും കടകളിലും വെള്ളം കയറി. പ്രധാന റോഡുകളിലടക്കം പലയിടങ്ങളിലും അരമണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. തൊടുപുഴയില്‍നിന്ന് അഗ്‌നിരക്ഷാസേന എത്തിയാണ് വീടുകളില്‍നിന്ന് ആളുകളെ മാറ്റിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

65 പുതിയ ബോയിംഗ് 777 വിമാനങ്ങൾക്ക് ഓർഡർ നൽകി എമിറേറ്റ്‌സ്; പ്രഖ്യാപനം ദുബൈ എയർ ഷോയിൽ

uae
  •  30 minutes ago
No Image

'പേര് ഒഴിവാക്കിയത് അനീതി' വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിയെന്ന വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Kerala
  •  41 minutes ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

Kerala
  •  43 minutes ago
No Image

അവനെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചു കൊണ്ടുവരണം: ഗംഭീറിന് നിർദേശവുമായി ഗാംഗുലി

Cricket
  •  an hour ago
No Image

തുടർച്ചയായി നാല് ദിവസം അവധി; ദേശീയ ദിന ആഘോഷത്തിനായി ഒരുങ്ങി യുഎഇ

uae
  •  an hour ago
No Image

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ

International
  •  an hour ago
No Image

അവൻ റൊണാൾഡോയെക്കാൾ മികച്ചവനാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല: ലോതർ മത്തയൂസ്

Football
  •  an hour ago
No Image

ഒടിപി ചോർത്തി പണം തട്ടി: പ്രതിയോട് പിഴയും നഷ്ടപരിഹാരവും നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  2 hours ago
No Image

ശൈഖ് ഹസീനക്കെതിരായ കേസിലെ വിധി ഇന്ന്;  അനുയായികള്‍ക്ക് വൈകാരികമായ സന്ദേശം നല്‍കി മുന്‍ പ്രധാനമന്ത്രി

International
  •  2 hours ago
No Image

ജഡേജക്ക് പിന്നാലെ മറ്റൊരു ഇതിഹാസവും രാജസ്ഥാനിലേക്ക്; റോയൽസ് ഇനി ഡബിൾ സ്ട്രോങ്ങ്

Cricket
  •  3 hours ago