HOME
DETAILS

സി.പി.എം കേന്ദ്രകമ്മിറ്റി കരടില്‍ 'കരടായി' കോണ്‍ഗ്രസ് ബന്ധം

  
backup
October 24, 2021 | 5:29 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1-8


ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ബന്ധം തുടരുന്നതില്‍ കടുത്ത എതിര്‍പ്പുമായി സി.പി.എം കേന്ദ്രക്കമ്മിറ്റിയില്‍ കേരള ഘടകം.
കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരടു രാഷ്ട്രീയ പ്രമേയം തയാറാക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രക്കമ്മിറ്റി യോഗത്തിലാണ് കോണ്‍ഗ്രസ് ബന്ധത്തിലുള്ള എതിര്‍പ്പ് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ വ്യക്തമാക്കിയത്. കോണ്‍ഗ്രസിന് അധികാരം മാത്രമാണ് ലക്ഷ്യമെന്നും വര്‍ഗീയതക്കെതിരായ നിലപാടില്‍ ആത്മാര്‍ഥതയില്ലെന്നും കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ പറഞ്ഞു. പഞ്ചാബ്, അസം, ത്രിപുര, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങളും കേരളത്തിന്റെ നിലപാടിനെ പിന്തുണച്ചു. ബി.ജെ.പി രാജ്യത്ത് കൂടുതല്‍ ശക്തമായ സാഹചര്യത്തില്‍ 2018 ലെ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച നിലപാടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം തുടരാമെന്ന നിലപാടാണ് ബംഗാള്‍ ഘടകം സ്വീകരിച്ചത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ഇതേ അഭിപ്രായമാണുള്ളത്. ബി.ജെ.പിയെ തോല്‍പ്പിക്കണമെങ്കില്‍ പ്രതിപക്ഷപ്പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ ഒഴിച്ചു നിര്‍ത്തിയുള്ള പ്രതിപക്ഷ സഖ്യം പ്രായോഗികമല്ലെന്നുമാണ് ബംഗാളില്‍ നിന്നുള്ള നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്.
ബി.ജെ.പിയുടെ വളര്‍ച്ച കണ്ടില്ലെന്ന് നടിക്കരുത്. പ്രതിപക്ഷ സഖ്യം ഉറപ്പാക്കാനാണ് ഇപ്പോള്‍ ശ്രമിക്കേണ്ടതെന്നും ബംഗാള്‍ ഘടകം നേതാക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ യുക്തിപരമായ ഒരു കാരണമെങ്കിലും വിശദീകരിക്കണമെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ അതേ സാമ്പത്തിക നയമാണ് കോണ്‍ഗ്രസിനും. ഭരണമുള്ള സംസ്ഥാനങ്ങളില്‍പ്പോലും കോണ്‍ഗ്രസ് ശോഷിക്കുകയാണെന്നും കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പ്രമേയത്തിന്റ കരട് രൂപരേഖയിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ചര്‍ച്ചകള്‍ക്ക് ഇന്ന് പോളിറ്റ്ബ്യുറോ മറുപടി നല്‍കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പയ്യാമ്പലത്ത് കടലില്‍ തിരയില്‍പ്പെട്ട്  കാണാതായ ബംഗളൂരു സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; ഇരുപതോളം പേർക്ക് പരുക്ക്

Kerala
  •  a month ago
No Image

ഹൈവേ പട്രോളിങിനിടെ കാറിടിച്ച് പരുക്കേറ്റ പൊലിസുകാരുടെ കാലുകള്‍ മുറിച്ചുനീക്കിയ സംഭവം; ചികിത്സാചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

Kerala
  •  a month ago
No Image

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; രോഹിത്, കോഹ്ലി, ബുംറ ടീമില്‍, ജയ്സ്വാൾ പുറത്ത്

Cricket
  •  a month ago
No Image

22 ലക്ഷം വിദ്യാര്‍ഥികള്‍ 5,440 സെന്ററുകള്‍, ഒരു ലക്ഷം കാമറ ..കനത്ത സുരക്ഷയില്‍ നീറ്റ് പുനഃപരീക്ഷ 

National
  •  a month ago
No Image

ടിക്കറ്റ് എടുക്കാത്ത യാത്രയ്ക്ക് ഇനി കനത്ത പിഴ; മിനിമം പിഴ 500 രൂപയാക്കി റെയില്‍വേ

National
  •  a month ago
No Image

"ബോംബിട്ട് കൊന്ന ആ 168 കുഞ്ഞുമക്കൾ എല്ലാം കാണുന്നു, രക്തസാക്ഷികൾക്ക് മുന്നിൽ ലജ്ജിക്കേണ്ട അവസ്ഥ ഉണ്ടാകാതിരിക്കട്ടെ'- വൈകാരിക കുറിപ്പുമായി ഇറാൻ സ്പീക്കർ 

International
  •  a month ago
No Image

ടോള്‍ നല്‍കില്ലെന്ന് ജീപ്പ് ഡ്രൈവര്‍; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

Kerala
  •  a month ago
No Image

തൂത്തുക്കുടി പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം; വനിതാ തൊഴിലാളി മരിച്ചു, 28 പേര്‍ക്ക് പരുക്ക്

National
  •  a month ago
No Image

മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ നീക്കി കേന്ദ്രം; പകരം നിയമിച്ചത് യു.പി സ്വദേശിയെ

Kerala
  •  a month ago