HOME
DETAILS

സൈബര്‍ ആക്രമണം: ഷെമിക്കൊപ്പം നിലകൊണ്ട് മുന്‍ താരങ്ങള്‍; പ്രതികരിക്കാതെ സഹകളിക്കാരും ബി.സി.സി.ഐയും

  
backup
October 26, 2021 | 7:22 AM

sports-sachin-tendulkar-virender-sehwag-slam-online-attack-on-mohammed-shami-after-indias-defeat-to-pakistan-2021

ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരാജയത്തില്‍ മുഹമ്മദ് ഷെമിക്കെതിരെ ഉയരുന്ന സൈബര്‍ ആക്രമണങ്ങളില്‍ മൗനം പാലിച്ച് സഹകളിക്കാരും ബി.സി.സി.ഐയും. അതേസമയം സചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പെടെയുള്ള മുന്‍ താരങ്ങള്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

''ഇന്ത്യയെ നമ്മള്‍ പിന്തുണക്കുമ്പോള്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന എല്ലാവരെയും പിന്തുണക്കണം. മുഹമ്മദ് ഷമി വളരെ സമര്‍പ്പണമുള്ള, ലോകോത്തര നിലവാരമുള ബൗളറാണ്. മറ്റുള്ള കായികതാരങ്ങളെപ്പോലെ അദ്ദേഹത്തിനും ഒരു മോശം ദിവസമുണ്ടായി. ഞാന്‍ അദ്ദേഹത്തിനും ടീമിനൊപ്പവുമാണ്''സചിന്‍ ട്വീറ്റ് ചെയ്തു.

മുന്‍ ഇന്ത്യന്‍ ആള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താനും കൃത്യമായ വിമര്‍ശനമാണ് ഉന്നയിച്ചത്. താനും ഇന്ത്യപാകിസ്താന്‍ മത്സരത്തിന്റെ ഭാഗമായിരുന്നുവെന്നും അന്ന് തോല്‍വി നേരിട്ടിട്ടും ആരും തന്നോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് പത്താന്‍ ചൂണ്ടിക്കാട്ടി. ഞാന്‍ സംസാരിക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാര്യമാണ്. ഈ വിഡ്ഢിത്തം നിര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ഞാന്‍ ഇന്ത്യ പാക് പോരാട്ടത്തില്‍ കളിച്ചിട്ടുണ്ട്. തോറ്റ മത്സരങ്ങളുടെ ഭാഗവുമായിരുന്നു, പക്ഷേ അന്ന് എന്നോട് പാകിസ്ഥാനിലേക്ക് പോകാന്‍ ഒരിക്കലും ആരും പറഞ്ഞിട്ടില്ല. ഞാന്‍ സംസാരിക്കുന്നത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാര്യമാണ്. ഈ വിഡ്ഢിത്തം നിര്‍ത്തേണ്ടതുണ്ട്,' പത്താന്‍ ട്വീറ്റ് ചെയ്തു.

ക്രിക്കറ്റ് താരങ്ങളെ വിമര്‍ശിക്കാമെന്നും എന്നാല്‍, തോല്‍വിയെ തുടര്‍ന്ന് ഒരാളെ അപമാനിക്കുന്നത് തീര്‍ത്തും തെറ്റാണെന്നുമാണ് സഹോദരനും മുന്‍ ഇന്ത്യന്‍ താരവുമായ യൂസുഫ് പത്താന്‍ ട്വിറ്ററില്‍ കുറിച്ചത്.

വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിങ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, കീര്‍ത്തി ആസാദ് അടക്കമുള്ള മുന്‍താരങ്ങളും ഷെമിക്ക് പിന്തുണയുമായി രംഗത്തെത്തി.

എന്നാല്‍ അക്രമത്തിനിരയായത് നിലവില്‍ ലോകകപ്പ് കളിക്കുന്ന താരമായിട്ടു പോലും ബി.സി.സി.ഐ ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വലിയ ആരാധക പിന്തുണയുള്ള സഹതാരങ്ങളും പ്രതികരിച്ചില്ല. '' എനിക്ക് നിങ്ങളെക്കുറിച്ച് അഭിമാനമുണ്ട് ഭയ്യാ.. എന്ന് ഷമിയെ ടാഗ് ചെയ്ത് കുറിച്ച യുസ്‌വേന്ദ്ര ചഹല്‍ മാത്രമാണ് സഹതാരങ്ങളില്‍ നിന്നും ഷമിക്ക് പിന്തുണയര്‍പ്പിച്ച് രംഗത്ത് വന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദിയില്‍ ജയില്‍ മോചനത്തിന് ശേഷം തൊഴില്‍ അവസരങ്ങള്‍; ബുറൈദ ജയിലിലെ തടവുകാര്‍ തൊഴില്‍പരിശീലനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി

Saudi-arabia
  •  7 days ago
No Image

ഫൈനൽ വിസിലിന് ശേഷം നാടകീയ രംഗങ്ങൾ: കണ്ണീരോടെ മെസ്സി, മൈതാനത്ത് ഏറ്റുമുട്ടി കളിക്കാർ; വേദിയിൽ ട്രംപിന്റെ സാന്നിധ്യവും ചർച്ചയാകുന്നു

Football
  •  7 days ago
No Image

'നെതന്യാഹുവിനെ യുഎസില്‍ തൊടാനാകില്ല'; സൊഹ്‌റാന്‍ മംദാനിയുടെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്

International
  •  7 days ago
No Image

അവരെ ആർക്കും തൊടാനാകില്ല; കോഹ്‌ലിക്കും രോഹിത്തിനും പിന്തുണയുമായി അശ്വിൻ

latest
  •  7 days ago
No Image

ആരാധകരുടെ മനസ്സ് കീഴടക്കി ലാമിൻ യമാലിന്റെയും കുഞ്ഞനിയന്റെയും ലോകകപ്പ് ആഘോഷങ്ങൾ

Football
  •  7 days ago
No Image

വയനാട്ടില്‍ വീണ്ടും ഷിഗെല്ല രോഗബാധ; എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ചു, 4 പേര്‍ നിരീക്ഷണത്തില്‍

Kerala
  •  7 days ago
No Image

ഫോക്ക്‌ലാന്റ്സ് വിവാദം: അർജന്റീനിയൻ പ്രീമിയർ ലീഗ് താരങ്ങളുടെ യുകെ വിസ അപകടത്തിൽ?

Football
  •  7 days ago
No Image

വി.എസ് വിടപറഞ്ഞിട്ട് ഒരു വര്‍ഷം; വലിയ ചുടുകാട്ടില്‍ പുഷ്പാര്‍ച്ചന, വിപുലമായ പരിപാടികളോടെ സിപിഎം

Kerala
  •  7 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കുറയും; വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  7 days ago
No Image

ഇടിച്ചിട്ട് കടന്നുകളയുന്ന വാഹനങ്ങളെ പിടികൂടാന്‍ പ്രത്യേക പൊലിസ് സ്‌ക്വാഡ്; ജില്ലാ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

Kerala
  •  7 days ago