കാന്‍സര്‍ നിര്‍ണയ ക്യാംപ്
തൊടുപുഴ: തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സാ വിഭാഗം ആരംഭിച്ചതിന്റെ ഭാഗമായി മാസംതോറുമുള്ള അര്‍ബുദ രോഗനിര്‍ണയ ക്യാംപിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ പി.എ ഷാഹുല്‍ ഹമീദ്, ആര്.എം.ഒ ഡോ. പി.എന്‍ അജി, കാന്‍സര്‍ ചികിത്സാ വിഭാഗം ഡോ. അന്‍സാര്‍ സുഹാദ് സേട്ട്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീറ്റര്‍ കെ. എബ്രാഹം എന്നിവര്‍ സംസാരിച്ചു.
കാന്‍സര്‍ സ്കാനിങ്, വായിലെ ഉണങ്ങാത്ത മുറിവുകളില്‍നിന്നും വദനാര്ബുദരോഗം ഉണ്ടോ എന്നുമറിയുന്നതിനുള്ള പരിശോധന, ശരീരത്തിലെ സംശയാസ്പദമായ മുഴ, മറുക് എന്നിവയില്‍നിന്ന് കോശങ്ങള്‍ കുത്തിയെടുത്തുള്ള പരിശോധന, പൊതുജനങ്ങള്‍ക്ക് കാന്‍സറിനെക്കുറിച്ചുള്ള സംശയങ്ങളുടെ ദുരീകരണം, കാന്‍സര്‍ ബോധവല്‍ക്കരണം എന്നിവ ലക്ഷ്യമാക്കി നടത്തുന്ന ക്യാംപ് എല്ലാ മാസവും നാലാമത്തെ ഞായറാഴ്ചകളില്‍ ഉണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."