'ഇടുക്കിയെ തമിഴ്നാട്ടില്‍ ചേര്‍ക്കുക' മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പുതിയ സോഷ്യല്‍ മീഡിയ കാംപയിന്‍
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ഭീഷണി നിയമസഭയിലടക്കം ചര്‍ച്ചയായിക്കൊണ്ടിരിക്കെ ഇടുക്കിയെ തമിഴ്‌നാടിന്റെ ഭാഗമാക്കുക എന്ന കാംപയിനുമായി തമിഴ്‌നാട് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍. #AnnexIdukkiWithTN
എന്നതാണ് ട്രെന്റിംഗായിരിക്കുന്ന ഹാഷ്ടാഗ്. ഇത് പ്രകാരം ഇടുക്കി ജില്ലയെ തമിഴ്‌നാടിനോട് ചേര്‍ക്കുക എന്നാണ് ഈ പ്രചാരണത്തിന് ഇറങ്ങിയവര്‍ ആവശ്യപ്പെടുന്നത്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പ് മുല്ലപ്പെരിയാര്‍ അണക്കെട്ടും, ഇടുക്കി ജില്ലയും തമിഴ്നാടിന്റെ ഭാഗമായിരുന്നുവെന്നും. മലയാളികള്‍ക്ക് ആവശ്യമില്ലാത്ത മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉള്‍പ്പടെ തമിഴ്‌നാട്ടില്‍ ചേര്‍ക്കൂ എന്നാണ് ക്യാംപെയിന്‍ പറയുന്നത്.
ഇടുക്കിയെ തമിഴ്‌നാടിനോട് ചേര്‍ത്താല്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യം തമിഴ്‌നാട് നോക്കും എന്നു വരെ പോസ്റ്റിന് താഴെ കമന്റുകളുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് കമ്മീഷന്‍ ചെയ്തതിന്റെ 126 -ാം വാര്‍ഷിക ദിനത്തില്‍ #DecommissionMullaperiyarDam എന്ന ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളിലും തരംഗമായി. ട്വിറ്ററിലും ഇത് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ എത്തിയിരുന്നു.
യുഎന്‍ യൂനിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍, എന്‍വയണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്ത് ആണ് ലോകത്തിലെ പഴക്കം ചെന്ന ഡാമുകളുടെ സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഈ സാഹചര്യത്തിലാണ് മുല്ലപ്പെരിയാര്‍ ഡാം, ഡീ കമ്മീഷന്‍ ചെയ്യണമെന്ന ആവശ്യവും ശക്തമായത്.
https://twitter.com/Billamathan_007/status/1452852772148170761
https://twitter.com/IMathuSpeaks/status/1452571811984691203
https://twitter.com/anithadevar/status/1452645478949003276
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."