ആര്യന് ഖാന് കേസില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം: സമീര്‍ വാങ്കഡയെ ചോദ്യം ചെയ്യുന്നു
മുംബൈ: ആര്യന് ഖാന് കേസില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ എന്‍.സി.ബി മുംബൈ സോണല്‍ ഡയരക്ടര്‍ സമീര്‍ വാങ്കഡയെ എന്‍സിബി വിജിലന്‍സ് സംഘം ചോദ്യംചെയ്യുന്നു.ആരോപണത്തിലെ സത്യാവസ്ഥ തെളിയിക്കലാണ് ലക്ഷ്യമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മാധ്യമങ്ങളോട് പറഞ്ഞു.
സമീറിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ആര്യന് കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയ്ലിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിക്കഴിഞ്ഞു. പ്രഭാകര്‍ സെയ്ലിനോടും എന്‍സിബി ഓഫീസില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രഭാകര്‍ പറഞ്ഞത് പ്രകാരം ഷാരൂഖ് ഖാന്റെ മാനേജറെ ഇടനിലക്കാര്‍ കണ്ട സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഒളിവില്‍ പോയ കേസിലെ സാക്ഷിയായ കിരണ്‍ ഗോസാവിക്കായും തെരച്ചില്‍ തുടങ്ങി.
18 കോടി രൂപയുടെ ഇടപാട് നടന്നത് സംബന്ധിച്ച് തനിക്കറിയാമെന്നുള്ള സാക്ഷിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സമീറിനെതിരെ അന്വേഷണം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."