HOME
DETAILS

ശബരിമല തീര്‍ഥാടനത്തിന് രണ്ട് ഡോസ് വാക്‌സിനും ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം;ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചു

  
backup
October 30 2021 | 15:10 PM

sabarimala-2dose-vaccin-must-latest

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തിന് ആരോഗ്യവകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. കൊവിഡ് വ്യാപനം പൂര്‍ണ്ണമായി മറാത്ത സാഹചര്യത്തിലാണ് ആക്ഷന്‍ പ്ലാന്‍ തയാറാക്കിയത്. എല്ലാ തീര്‍ഥാടകരും രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് കരുതണം. 72 മണിക്കൂറിനുള്ളിലെ ആര്‍ടി പി സി ആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി. സന്നിധാനം,പമ്പ,നിലയ്ക്കല്‍,ചരല്‍മേട്,എരുമേലി എന്നിവിടങ്ങളില്‍ ഡിസ്‌പെന്‍സറികള്‍ പ്രവര്‍ത്തിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം മണ്ഡല- മകരവിളക്ക് തീര്‍ഥാടനം ആരംഭിക്കുന്നതിന് ഇനി രണ്ടാഴ്ച മാത്രമാണ് ഉള്ളത്. മണ്ഡലകാലത്ത് ശബരിമലയില്‍ പ്രതിദിനം 25,000 പേര്‍ക്ക് ദര്‍ശന സൗകര്യമൊരുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. അപകട സാഹചര്യം ഒഴിവാക്കിയതിന് ശേഷം പമ്പ സ്നാനം അനുവദിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു.

കൊവിഡും, മഴക്കെടുതിയും കാരണം തീര്‍ഥാടനത്തിന് പരുമിതികള്‍ ഉണ്ട്. അതുകൊണ്ട് സന്നിധാനത്ത് ഭക്തരെ തങ്ങാന്‍ അനുവദിക്കില്ല. പത്ത് ലക്ഷത്തിലധികം പേര്‍ ഇതിനകം വെര്‍ച്വല്‍ ക്യു ദര്‍ശനത്തിനായി അപേക്ഷിച്ചിട്ടുണ്ട് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. രണ്ട് ദിവസത്തിനുള്ളില്‍ എല്ലാ വകുപ്പുകള്‍ക്കുമുള്ള പ്രവര്‍ത്തികളുടെ ടൈം ടേബിള്‍ തയാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  20 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  20 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  20 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  20 days ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം: പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷന്‍

Kerala
  •  20 days ago