'അവര്‍ ആവശ്യപ്പെട്ട പേരുകള്‍ പറഞ്ഞിരുന്നെങ്കില്‍ 10 ദിവസത്തിനകം പുറത്തിറങ്ങാമായിരുന്നു',സത്യം ജയിക്കുമെന്ന് ബിനീഷ് കോടിയേരി: ജയില്‍ മോചിതനായി
ബംഗളൂരു: മയക്കുമരുന്ന് ഇടപാടിലെ കള്ളപ്പണ കേസിൽഒരു വര്‍ഷത്തിന് ശേഷം ബിനീഷ് കോടിയേരി ജയില്‍ മോചിതനായി. തന്നെ കൊണ്ട് പലരുടെയും പേര് പറയിപ്പിക്കാന്‍ അന്വേഷണ സംഘം ശ്രമിച്ചു. പിടിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല ചോദിച്ചതെന്നും ഭരണകൂടത്തിന് അനഭിമാതമായതുകൊണ്ട് വേട്ടയാടുന്നതെന്നും ബിനീഷ് പറഞ്ഞു. ഇഡി പറഞ്ഞത് കേട്ടിരുന്നെങ്കില്‍ 10 ദിവസത്തിന് ഉള്ളില്‍ ഇറങ്ങിയേനെ എന്നും കേരളത്തില്‍ എത്തിയതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താമെന്നും ബിനീഷ് പ്രതികരിച്ചു.
കേസിൽ 5 ലക്ഷം രൂപയും രണ്ട് ആൾ ജാമ്യമുൾപ്പടെയുള്ള ഉപാധികളോടെയായിരുന്നു കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം 2020 ഒക്ടോബര്‍ 29നാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത്. ബിനീഷ് അറസ്റ്റിലായി വെള്ളിയാഴ്ച ഒരു വര്‍ഷം തികയുന്നതിന്റെ തൊട്ടുതലേ ദിവസമാണ് ജാമ്യം ലഭിച്ചത്. 2020 ഒക്ടോബര്‍ 29ന് അറസ്റ്റിലായി 14 ദിവസം ഇ.ഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്തശേഷം 2020 നവംബര്‍ 11 മുതല്‍ ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു ബിനീഷ് കോടിയേരി. ഇ.ഡി അന്വേഷിക്കുന്ന കേസില്‍ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."