ജോജു- കോണ്‍ഗ്രസ് തര്‍ക്കം ഒത്തു തീര്‍പ്പിലേക്ക്
കൊച്ചി: നടന് ജോജുവും കോണ്‍ഗ്രസ് നേതാക്കളുമായുള്ള തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ജോജുവിന്റെ സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തിയതായി എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. പെട്ടെന്ന് ഇരുകൂട്ടരുടെയും ഭാഗത്ത് നിന്നുമുണ്ടായ പ്രകോപനമാണ് വാക്കേറ്റത്തിലേക്കും പ്രശ്നങ്ങളിലേക്കും നയിച്ചതെന്നും ഷിയാസ് കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, ഹൈബി ഈഡന് എന്നിവരുടെ നേത്യത്വത്തിലാണ് പ്രശ്ന പരിഹാര ചര്‍ച്ച നടന്നത്.
ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് എറണാകുളത്ത് സംഘടിപ്പിച്ച ഉപരോധ സമരത്തിനെതിരെ കഴിഞ്ഞ ദിവസം ജോജു പ്രതികരിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. ജോജുവും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വലിയ വാക്കുതര്‍ക്കമാണുണ്ടായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ കാറിന്റെ ചില്ല് അടിച്ചു തകര്‍ത്തു.
ജോജുവിന്റെ പരാതിയില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും 50 പ്രവര്‍ത്തകര്‍ക്കെതിരേയും പൊലിസ് കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."