HOME
DETAILS
MAL
പള്ളിത്തര്‍ക്കം: കെ.ടി തോമസ് കമ്മിഷന് ശുപാര്‍ശ തള്ളി ഓര്‍ത്തഡോക്സ് സഭ
backup
November 04 2021 | 14:11 PM
ദുബൈ: ഓര്‍ത്തഡോക്സ്- യാക്കോബായ സഭാ തര്‍ക്കമുണ്ടാകുന്ന പള്ളികളില്‍ ഹിതപരിശോധന നടത്തണമെന്ന കെടി തോമസ് കമ്മീഷന് ശിപാര്‍ശ തള്ളി ഓര്‍ത്തോഡോക്സ് സഭ.
സമവായമുണ്ടാക്കാന്‍ കോടതി പറഞ്ഞിട്ടില്ല എന്നും സമാധാനം വേണമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളതെന്നും മലങ്കര സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ പറഞ്ഞു.
സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ആര്‍ജവവും നീതി ബോധവും സര്‍ക്കാരിനുണ്ടെന്ന് ഓര്‍ത്തോഡോക്സ് സഭ വിശ്വസിക്കുന്നു. സഹിഷ്ണുതയുടെ പേരില്‍ ഓര്‍ത്തോഡോക്സ് സഭ ഇനിയും വിട്ടു വീഴ്ച ചെയ്താല്‍ നീതി നിഷേധിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."