HOME
DETAILS
MAL
ആത്മാര്‍ഥതയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരും; രാജിക്കത്ത് പിന്‍വലിച്ച് സിദ്ദു
backup
November 05 2021 | 11:11 AM
ന്യൂഡല്‍ഹി: പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി നവജോത് സിങ് സിദ്ദു പിന്‍വലിച്ചു. അഹംഭാവം കൊണ്ടല്ല രാജിക്കത്ത് നല്‍കിയത്. എന്നും വിശ്വസ്തനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്നും സിദ്ദു പറഞ്ഞു.
ചന്നി മന്ത്രിസഭയിലെ അഴിമതി ആരോപണ വിധേയനായ മന്ത്രി, ചില ഉദ്യോഗസ്ഥര്‍ എന്നിവരെ മാറ്റണമെന്ന ആവശ്യമാണ് സിദ്ദു ഉന്നയിച്ചത്. തന്റെ ആവശ്യങ്ങള്‍ വ്യക്തിപരമല്ലെന്നും ആദര്ശത്തിനുവേണ്ടിയാണ് രാജിവച്ചതെന്നും സിദ്ദു വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ലഖിംപൂര്‍ സംഭവത്തോടെ രാഷ്ട്രീയ സാഹചര്യം മാറിയതിനാല്‍ നിലപാട് മയപ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."