കെ.എസ്.ആര്‍.ടി.സി സമരം തുടരുന്നു; തിരുവനന്തപുരത്ത് പത്ത് സര്‍വ്വീസുകള്‍ റദ്ദാക്കി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമരം തുടരുന്നു. കോഴിക്കോട് നിന്ന് ഒരു സര്‍വ്വീസ് മാത്രമാണ് ഇതുവരെ പുറപ്പെട്ടത്. തിരുവനന്തപുരത്ത് പത്ത് സര്‍വ്വീസുകള്‍ റദ്ദാക്കി. കോട്ടയം ജില്ലയില്‍ ഒരു സര്‍വ്വീസും നടത്തിയില്ല. പരമാവധി ജീവനക്കാരെ ഉള്‍പെടുന്നതി സര്‍വ്വീസ് നടത്താന്‍ ഇന്നലെ സി.എം.ഡി നിര്‍ദ്ദേശം നല്‍കിയിരുന്നു. ദീര്‍ഘദുര യാത്രക്കാര്‍ ഉള്‍പെടെ പ്രയാസത്തിലായ അവസ്ഥയിലാണ്.
അതേസമയം, ശമ്പള പരിഷക്കരണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ജീവനക്കാര്‍. ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കിയില്ലെങ്കില്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടു പോവുമെന്നും സമരക്കാര്‍ പ്രതികരിച്ചു.
പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലാളി യൂണിയനുകളുടേത് കടുംപിടുത്തമാണെന്നാണ് സര്‍ക്കാരിന്റെയും, മാനേജ്മെന്റിന്റെയും നിലപാട്. പണിമുടക്ക് ഒഴിവാക്കാന്‍ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് അവശ്യ സര്‍വീസ് നിയമമായ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
തൊഴിലാളികള്‍ ആവശ്യപ്പെട്ടിരിക്കുന്നത് വലിയ ശമ്പള വര്‍ധനവാണെന്നും ഇത് പരിശോധിക്കാന്‍ സമയം വേണമെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു.
ടി.ഡി.എഫ് 48 മണിക്കൂറും, ബി.എം.എസ്, കെ.എസ്.ആര്‍.ടി.എ തുടങ്ങിയ സംഘടനകള്‍ 24 മണിക്കൂറുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."