മതം മാറാന്‍ നിര്‍ബന്ധിച്ച് മര്‍ദ്ദനം: ഡാനിഷ് കുറ്റം സമ്മതിച്ചു; പ്രതിയുമായി തെളിവെടുപ്പ് നടത്തി
തിരുവനന്തപുരം: ചിറയിന്‍കീഴ് ദുരഭിമാന മര്‍ദനത്തില്‍ പ്രതി ഡോ ഡാനിഷ് ജോര്‍ജ് കുറ്റം സമ്മതിച്ചു. പെട്ടെന്നുള്ള പ്രകോപനമാണ് മര്‍ദിക്കാന്‍ കാരണമെന്ന് ഡാനിഷ് മൊഴി നല്‍കി. പ്രതിയെ തെളിവെടുപ്പിനെത്തിച്ചു. ഊട്ടിയിലെ ഒരു റിസോര്‍ട്ടില്‍ നിന്ന് ഇന്നലെയാണ് ഡാനിഷ് പിടിയിലായത്.
മതംമാറാന്‍ വിസമ്മതിച്ച നവവരനെ വധുവിന്റെ സഹോദരനും ബന്ധുക്കളും ചേര്‍ന്നാണ് മര്‍ദിച്ചത്. വധുവിന്റെ മതമായ ക്രൈസ്ത വിഭാഗത്തിലേക്ക് മാറണമെന്ന ആവശ്യം നിരസിച്ചതാണ് കാരണം. ആനത്തലവട്ടം സ്വദേശി മിഥുന്‍ കൃഷ്ണനാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. തലക്കടക്കം പരുക്കേറ്റ് നാല് ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ ഒളിവില്‍പോയ പ്രതിക്കായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തിവരികയായിരുന്നു. ഡാനിഷിന്റെ ഫോണ്‍ സിഗ്‌നല്‍ തമിഴ്നാട്ടില്‍ നിന്ന് ലഭിച്ചതിനെ തുടര്‍ന്ന് റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം അവിടേയ്ക്ക് വ്യാപിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."