ബേബി ഡാമിലെ മരംമുറിക്കല്‍ വിവാദം: ഗൗരവകരമായ വിഷയം,അന്വേഷിക്കണമെന്ന് സി.പി.ഐ
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരം മുറിക്കാന്‍ അനുമതി നല്കിയ സംഭവം ഗൗരവകരമായ വിഷയമെന്ന് സി.പി.ഐ. സംഭവത്തില്‍ അന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥര്‍ മാത്രം തീരുമാനങ്ങള്‍ എടുക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. വിഷയം സര്‍ക്കാര്‍ പരിശോധിച്ച് നടപടിയെടുക്കണമെന്ന് കാനം രാജേന്ദ്രന് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാടാണ് വേണ്ടതെന്നും കാനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൂടാതെ സംസ്ഥാനം ഇന്ധന വില കുറയ്ക്കേണ്ടതില്ലെന്ന് കാനം രാജേന്ദ്രന് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ആറ് വര്‍ഷമായി നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെത്തിനെക്കാള്‍ 1 ശതമാനം നികുതി ഇടത് സര്‍ക്കാര്‍ കുറയ്ക്കുകയും ചെയ്തു. കൂട്ടിയവര്‍ കുറയ്ക്കട്ടെ എന്നും കാനം രാജേന്ദ്രന് പറഞ്ഞു. ജി സുധാകരനെതിരായ നടപടി സിപിഐഎമ്മിന്റെ ആഭ്യന്തര കാര്യമാണ്. അതിനെ അങ്ങനെ കണ്ടാല്‍ മതിയെന്നും കാനം രാജേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."