HOME
DETAILS
MAL
സിആര്‍പിഎഫ് ക്യാമ്പില്‍ സൈനികര്‍ തമ്മില്‍ വെടിവെപ്പ്; നാല് ജവാന്മാര്‍ കൊല്ലപ്പെട്ടു
backup
November 08 2021 | 03:11 AM
സുക്മ: ഛത്തീസ്ഗഡിലെ സുക്മയില്‍ സിആര്‍പിഎഫ് ക്യാമ്പില്‍ സൈനികര്‍ തമ്മില്‍ വെടിവെപ്പ്. നാല് ജവാന്മാര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സൈനികര്‍ തമ്മിലുളള വാക്കുതര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.
രണ്ട് സൈനികര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിലേക്ക് കൂടുതല്‍ സൈനികര്‍ ഇടപെടുകയായിരുന്നു. അതിനിടെയാണ് വെടിവെപ്പുണ്ടായത്. പരിക്കേറ്റവരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമാണ്. സംഭവത്തില്‍ സൈന്യം അന്വേഷണം പ്രഖ്യാപിച്ചു.
Chhattisgarh: Four jawans of CRPF 50 Bn killed and 3 injured in a case of fratricide in a CRPF camp in Maraiguda Police station limits of Sukma. A jawan had opened fire at the camp. pic.twitter.com/4ZF64RCNKM
— ANI (@ANI) November 8, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."