സുലൈമാൻ സേട്ട് നൂറാം ജന്മദിനം: ഒരു വർഷത്തെ പരിപാടികളുമായി ലീഗ്
മലപ്പുറം
ഇബ്റാഹിം സുലൈമാൻ സേട്ടു സാഹിബിന്റെ നൂറാം ജന്മദിനത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ ആവിഷ്കരിക്കാൻ മുസ്ലിം ലീഗ്.
സുദീർഘകാലം പാർട്ടിയുടെ ദേശീയ അധ്യക്ഷനും പാർലമെൻ്റിൽ പിന്നോക്ക, ന്യൂനപക്ഷങ്ങളുടെ ശബ്ദവും ശക്തിയുമായിരുന്ന സേട്ടു സാഹിബിൻ്റെ ജന്മദിനത്തോട് അനുബന്ധിച്ച് പ്രത്യേക പരിപാടികളും പദ്ധതികളും നടപ്പാക്കാനാണ് ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി യോഗം തീരുമാനിച്ചത്.
വിവിധ സംസ്ഥാനങ്ങളിൽ സേട്ടു സാഹിബിന്റെ ജീവിതവും ദർശനവും, ജനാധിപത്യ, മതേതര വ്യവസ്ഥിതി നേരിടുന്ന കാലിക വെല്ലുവിളികൾ, മുസ്ലിം ലീഗ് രാഷ്ട്രീയത്തിൻ്റെ അനിവാര്യത തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകൾ, സിംപോസിയങ്ങൾ അക്കാദമിക് ചർച്ചകൾ എന്നിവ സംഘടിപ്പിക്കും.
സേട്ട് സാഹിബിന്റെ നാമധേയത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ പോഷക സംഘടനകളുടെ സഹകരണത്തോടെ നടപ്പിലാക്കാനും ദേശീയ കമ്മിറ്റി തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."