'ഒരു പ്രതിയുടെ ഫോണ്‍ രേഖകള്‍ മാത്രമാണോ കിട്ടിയത്; ലംഖിപൂര്‍ ഖേരി കര്‍ഷക കൊലപാതകക്കേസില്‍ യു.പി സര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം
ന്യൂഡല്‍ഹി: ലഖിംപുര്‍ സംഭവത്തില്‍ അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയമിക്കുമെന്ന് സുപ്രിം കോടതി. സര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ അന്വേഷണ റിപ്പോര്‍ട്ടില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി റിപ്പോര്‍ട്ടില്‍ പുതിയതായി ഒന്നുമില്ലെന്നും വിമര്‍ശിച്ചു.
കേസില്‍ ഇതുവരെ ഒരു പ്രതിയുടെ ഫോണ്‍ രേഖകള്‍ മാത്രമാണോ പരിശോധിച്ചതെന്ന് കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോടതി ചോദിച്ചു. അവര്‍ക്കാര്‍ക്കും ഫോണ്‍ ഇല്ലേയെന്ന് ജസ്റ്റിസ് ഹിമ കോഹ്ലി ചോദിച്ചു. മറ്റുള്ളവര്‍ക്ക് സെല്‍ഫോണ്‍ ഇല്ലെന്നായിരുന്നു അഭിഭാഷകന്‍ ഹരീഷ് സാല്‍വെ മറുപടി നല്‍കിയത്. വിശദീകരണം തൃപ്തികരമെല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഫോറന്‍സിക് റിപ്പോര്‍ട്ട് വേഗത്തിലാക്കണമെന്ന നിര്‍ദേശം പാലിച്ചില്ല. കേസില്‍ 68 സാക്ഷികളുണ്ടെന്ന് പറയുന്നു. എന്നാല്‍ അവരുടെ മൊഴികള്‍ റിപ്പോര്‍ട്ടിലില്ല. പത്തു ദിവസം സമയം നല്‍കിയിട്ടും അന്വേഷണത്തില്‍
പുരോഗതിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ ആകെ പതിനാറ് പ്രതികളാണുള്ളത്. ഇതില്‍ പതിമൂന്ന് പേരെ അറസ്റ്റ് ചെയ്തതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനുള്ള ജഡ്ജി ആരാണെന്ന് തങ്ങള്‍ തീരുമാനിക്കും. ജഡ്ജി ഉത്തര്‍പ്രദേശിന് പുറത്തുള്ള വ്യക്തിയായിരിക്കുമെന്നും കോടതി വ്യക്തമാക്കി. വെള്ളിയാഴ്ച്ചകകം ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാനാണ് സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."