HOME
DETAILS

ബസ് ചാർജ് മിനിമം10 രൂപയാക്കും

  
backup
November 09 2021 | 20:11 PM

%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%9a%e0%b4%be%e0%b5%bc%e0%b4%9c%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%ae%e0%b4%8210-%e0%b4%b0%e0%b5%82%e0%b4%aa%e0%b4%af%e0%b4%be%e0%b4%95%e0%b5%8d


■ പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടായേക്കും
തിരുവനന്തപുരം
ബസ് ചാർജ് മിനിമം 10 രൂപയാക്കാൻ സ്വകാര്യ ബസുടമകളുമായി മന്ത്രി നടത്തിയ ചർച്ചയിൽ ധാരണയിലെത്തിയതായി റിപ്പോർട്ട്.
ചാർജ് വർധനവിൻ്റെ കാര്യത്തിൽ ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റെ ഭാഗത്തുനിന്നുണ്ടായ ഉറപ്പ് പരിഗണിച്ചാണ് സമരം തൽക്കാലത്തേക്ക് മാറ്റിവച്ചതെന്ന് ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളിലൊരാൾ പറഞ്ഞു.
മിനിമം ചാർജ് 12 രൂപയാക്കണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം. ഡീസൽ ലിറ്ററിന് 63 രൂപയായിരിക്കെ 2018ലാണ് മിനിമം ചാർജ് എട്ട് രൂപയാക്കിയത്.
ഇപ്പോൾ ഡീസൽ വില 100 രൂപയ്ക്ക് അടുത്തെത്തിയിട്ടും മിനിമം ചാർജ് കൂട്ടാത്തത് ബസ് വ്യവസായത്തെ തകർക്കുമെന്ന് ബസുടമകൾ വാദിച്ചതോടെയാണ് നിരക്ക് വർധന വാകാമെന്ന ധാരണയിൽ യോഗം പിരിഞ്ഞത്.
മിനിമം ചാർജ് 10 രൂപയാക്കുന്നതിൽ സർക്കാർ കാര്യമായ എതിർപ്പ് ഉന്നയിച്ചില്ലെങ്കിലും വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനാവില്ലെന്ന് മന്ത്രി ഉറച്ച നിലപാടെടുത്തു. നിരക്ക് വർധനവ് സംബന്ധിച്ച് അടുത്തയാഴ്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. അതേസമയം, നിരക്ക് വർധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗം മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും ചുമതലപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  19 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  19 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  19 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  19 days ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം: പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷന്‍

Kerala
  •  19 days ago