HOME
DETAILS

കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ വെറും കൽമന്ദിരമായെന്ന് പ്രതിപക്ഷം

  
backup
November 09 2021 | 20:11 PM

4863-2632


സ്വന്തം ലേഖകൻ
തിരുവനന്തപുരം
കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമാണത്തിലെ അഴിമതിയും അപാകതകളും നിയമസഭയിൽ ചൂണ്ടിക്കാട്ടി പ്രതിപക്ഷം. ടി. സിദ്ധീഖാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകിയത്.
ഗതാഗത മന്ത്രി ആന്റണി രാജു മറുപടി പറഞ്ഞതോടെ സ്പീക്കർ എം.ബി രാജേഷ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
74.79 കോടി രൂപയ്ക്ക് പൂർത്തിയായ പദ്ധതി വെറും കൽമന്ദിരമായി മാറിയെന്ന് ടി. സിദ്ധീഖ് അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിച്ച് പറഞ്ഞു. ഐ.ഐ.ടി റിപ്പോർട്ടിൽ ഗൗരവമായ കണ്ടെത്തലുകളാണുള്ളത്. അലിഫ് ബിൽഡേഴ്സിന് ചുളുവിലയ്ക്ക് കെട്ടിടം സർക്കാർ കൊടുത്തു. ഗതാഗത മന്ത്രിയുടെ ചേംബറിൽ യോഗം ചേർന്നും മന്ത്രിസഭ തീരുമാനമെടുത്തുമാണ് തിരിച്ചടയ്ക്കാത്ത നിക്ഷേപത്തിൽ 33 കോടി രൂപ ഇളവ് നൽകിയത്. ഈ ഇടപാട് ദുരൂഹമാണെന്നും സിദ്ധീഖ് പറഞ്ഞു.
ആരെ ലക്ഷ്യമാക്കിയാണ് ഈ വിഷയത്തിൽ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതെന്ന് മന്ത്രി ചോദിച്ചു. യു.ഡി.എഫ് കാലത്ത് നിർമിച്ച പദ്ധതി ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. നിർമാണപ്പിഴവിനെക്കറിച്ച് ഈ സർക്കാർ നിയോഗിച്ച വിജിലൻസ് സംഘം അന്വഷണം നടത്തുന്നുണ്ട്. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് ലഭിക്കും.
റിപ്പോർട്ട് പുറത്തുവരുമ്പോൾ പ്രതികളാരെന്ന് ബോധ്യമാകും. മദ്രാസ് ഐ.ഐ.ടി റിപ്പോർട്ട് അനുസരിച്ച് അറ്റകുറ്റപ്പണി നടത്തും. ഇതിനുള്ള ചെലവ് ഉത്തരവാദികളിൽനിന്ന് ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. 2007 ൽ വി.എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് കോഴിക്കോട് ടെർമിനൽ നിർമാണം തുടങ്ങിയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ വാക്കൗട്ട് പ്രസംഗത്തിൽ പറഞ്ഞു. യു.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ അനുമതിയില്ലാത്ത നിർമാണം കോഴിക്കോട് കോർപറേഷൻ തടഞ്ഞിരുന്നു. പിന്നീട് ഇതെല്ലാം ക്രമപ്പെടുത്തി പണി പൂർത്തിയാക്കി ഉദ്ഘാടനം മാത്രമാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചെയ്തത്. പദ്ധതി അംഗീകരിച്ചതും നിർമാണ കമ്പനിയെ തീരുമാനിച്ചതും കെട്ടിടത്തിന്റെ നടത്തിപ്പ് മറ്റൊരു കമ്പനിക്ക് കൈമാറിയതുമെല്ലാം ഇടതു സർക്കാരുകളുടെ കാലത്താണെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  23 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  23 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  23 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  23 days ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം: പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷന്‍

Kerala
  •  23 days ago