കശ്മിരിന് മോദി നൽകിയത് പ്രവർത്തിക്കാത്ത വെന്റിലേറ്ററുകൾ, പി.എം കെയറിലൂടെ അനുവദിച്ചത് 100 വെൻ്റിലേറ്ററുകൾ
ശ്രീനഗർ
കശ്മിരിന് പ്രധാനമന്ത്രി പി.എം കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയ വെന്റിലേറ്ററുകൾ പ്രവർത്തിക്കാത്തവയെന്ന് റിപ്പോർട്ട്.
100 വെന്റിലേറ്ററുകളാണ് ജമ്മു കശ്മിരിന് പി.എം കെയറിലൂടെ അനുവദിച്ചത്. ഇവ ട്രയൽ റണ്ണിൽത്തന്നെ ഉപയോഗശൂന്യമാണെന്ന് കണ്ടെത്തി. ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളജിലേക്കാണ് വെന്റിലേറ്ററുകൾ വിതരണം ചെയ്തിരുന്നത്. മൂന്നു കമ്പനികളുടെ വെന്റിലേറ്ററുകളാണ് ഉണ്ടായിരുന്നത്. കൊവിഡ് വ്യാപകമായതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി വെന്റിലേറ്റർ വിതരണം ചെയ്തത്. വെന്റിലേറ്റർ നിർമിച്ച കമ്പനികളും അവ ഉപയോഗ യോഗ്യമാണോ എന്ന് പരിശോധിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. ആരാണ് ഉത്തരവാദി എന്നു കണ്ടെത്താൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഭാരത് വെന്റിലേറ്റർ എന്ന കമ്പനി നൽകിയ 37 വെന്റിലേറ്ററുകളും ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്ക് തിരികെ നൽകി. അഗ്വയുടെ മൂന്നു വെന്റിലേറ്ററുകൾ പിന്നീട് ട്രയൽ റൺ നടത്തിയെങ്കിലും അതും ഉപയോഗ ശ്യൂനമാണെന്ന് കണ്ടെത്തി. ഡി.ആർ.ഡി.ഒയുടെ ആശുപത്രിയിൽ മറ്റ് വെന്റിലേറ്ററുകൾ പരിശോധിച്ചെങ്കിലും ശ്വാസകോശത്തിലേക്ക് ഓക്സിജൻ ആവശ്യമായ അളവിൽ നൽകാനുള്ള ശേഷി അവയ്ക്ക് ഇല്ലെന്നും കണ്ടെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."