HOME
DETAILS

ജീവനക്കാരുടെ കർമശേഷി വർധിപ്പിക്കാൻ യൂട്യൂബ് ചാനലുമായി കെ.എസ്.ഇ.ബി ഓരോ ജീവനക്കാരനും ആഴ്ചയിൽ ഒരു വിഡിയോ എങ്കിലും കാണണം

  
backup
November 10 2021 | 02:11 AM

45632165215321-2


ബാസിത് ഹസൻ
തൊടുപുഴ
പുതുതലമുറ മാധ്യമങ്ങളുടെ സാധ്യതയും പ്രധാന്യവും തിരിച്ചറിഞ്ഞ് യൂട്യൂബ് ചാനലുമായി വൈദ്യുതി ബോർഡ്. ജീവനക്കാരുമായി കർമശേഷിയും കാര്യപ്രാപ്തിയും വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ''''പവർ വോയ്സ്'''' എന്ന പേരിലാണ് യൂട്യൂബ് ചാനൽ തുടങ്ങുന്നത്. വൈദ്യുതി ബോർഡിൽ നടക്കുന്ന മാറ്റങ്ങളും പുരോഗതിയും സമയാസമയങ്ങളിൽ ജീവനക്കാരിൽ എത്തിക്കുകയാണ് ലക്ഷ്യം.


ജീവനക്കാരുടെ നൈപുണ്യവും കഴിവും പോഷിപ്പിക്കാൻ ഉതകുന്ന പരിശീലന വിഡിയോകൾ യൂട്യൂബിൽ അപ് ലോഡ് ചെയ്യും. പ്രവർത്തനതലത്തിലെ പരിചയവും അനുഭവജ്ഞാനവും നൂതന ആശയങ്ങളും മുൻനിർത്തിയുള്ള വിഡിയോകൾ ജീവനക്കാർക്കും അപ് ലോഡ് ചെയ്യാം. ഉന്നതതലത്തിൽ സൂക്ഷ്മപരിശോധനയ്ക്ക് ശേഷമേ വിഡിയോ അപ് ലോഡ് ചെയ്യാൻ കഴിയൂ.


ജീവനക്കാർക്ക് പ്രചോദനം നൽകാൻ എല്ലാ മാസവും ആദ്യ ആഴ്ചയിൽ സി.എം.ഡി, ഡയരക്ടർമാർ, അല്ലെങ്കിൽ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ എന്നിവരിൽ ആരുടെയെങ്കിലും ചെറുപ്രഭാഷണങ്ങൾ അപ് ലോഡ് ചെയ്യും. 10 - 20 മിനിറ്റ് ദൈർഘ്യമുള്ള പരിശീലന വിഡിയോകളാണുണ്ടാകുക. ഓരോ ജീവനക്കാരനും ആഴ്ചയിൽ ഒരു വിഡിയോ എങ്കിലും കണ്ടിരിക്കണം. ഇത് ഉറപ്പുവരുത്തേണ്ട ചുമതല അക്കൗണ്ട് റെന്ററിങ് യൂനിറ്റ് മേധാവികൾക്കാണ്. ബോർഡിലെ ഹ്യൂമൻ റിസോഴ്സ് ഇൻഫർമേഷൻ സിസ്റ്റവുമായി ബന്ധപ്പെടുത്തി പരിശീലന ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ വികസിപ്പിക്കും.


വിഡിയോകൾക്ക് പ്രസക്തമായ വിഷയങ്ങൾ പെറ്റാർക്ക് പോലുള്ള പരിശീലന കേന്ദ്രങ്ങളുടെ സഹായത്തോടെയാണ് തെരഞ്ഞെടുക്കുക. ചീഫ് എൻജിനീയർ (എച്ച്.ആർ.എം), ചീഫ് പേഴ്സണൽ ഓഫിസർ, ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ, പെറ്റാർക്ക്, എച്ച്.ആർ.എം ഡെപ്യൂട്ടി ചീഫ് എൻജിനീയർമാർ തുടങ്ങിയവരെ ഉൾപ്പെടുത്തി സ്ക്രീനിങ് പാനൽ രൂപീകരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  22 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  22 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  22 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  22 days ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം: പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷന്‍

Kerala
  •  22 days ago