ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം അല്‍പസമയത്തിനകം കരതൊടും; തമിഴ്‌നാട്ടില്‍ മഴ തുടരുന്നു, 14 മരണം റിപ്പോര്‍ട്ട് ചെയ്തു
ചൈന്ന: തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം കഴിഞ്ഞ 6 മണിക്കൂറായി 14 കി.മി വേഗതയില്‍ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് അല്‍പസമയത്തിനകം തീരം തൊടും. തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് വൈകുന്നേരം അഞ്ചരയ്ക്കും എട്ടരയ്ക്കും ഇടയിലായി വടക്കന്‍ തമിഴ്‌നാട് - തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്ത് കാരയ്ക്കലിനും ശ്രീഹരിക്കോട്ടയ്ക്കും ഇടയില്‍ ചെന്നൈയ്ക്ക് സമീപം കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. മഴക്കെടുതില്‍ തമിഴ്‌നാട്ടില്‍ 14 മരണം റിപ്പോര്‍ട്ട് ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു.
https://twitter.com/ANI/status/1458700405634830336
വെള്ളം കയറിയതിനെ തുടര്‍ന്ന് പലയിടത്തും ഗതാഗതം തടസപ്പെട്ടു. ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ വെള്ളം കയറി. നൂറിലധികം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.അഞ്ച് എന്‍ഡിആര്‍എഫ് യൂണിറ്റുകള്‍ ചെന്നൈ നഗരത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായിട്ടുണ്ട്.
തമിഴ്നാട്ടില്‍ മുന്നൂറിലധികം വീടുകള്‍ തകര്‍ന്നു. വ്യാപകമായ കൃഷിനാശവും ഉണ്ടായി. വൈകിട്ട് ആറുവരെ ചെന്നൈ വിമാനത്താവളം താത്ക്കാലികമായി അടച്ചു. യാത്രക്കാരുടെ സുരക്ഷയും ശക്തമായ കാറ്റിന്റെ സ്ഥിതിയും കണക്കിലെടുത്താണ് തീരുമാനമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
വടക്കന്‍ ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, റാണിപ്പേട്ട്, വില്ലുപുരം, കടലൂര്‍ ജില്ലകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇന്ന് അതിശക്തമായ മഴയാണ്. ഏഴ് പ്രധാന റോഡുകളും 11 സബ് വേകളും അടച്ചു. ട്രെയിനുകളും വൈകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."