മോൻസണെതിരായ പോക്സോ കേസ് ഇരയുടെ വൈദ്യപരിശോധനയും വിവാദത്തിൽ
സുനി അൽഹാദി
കൊച്ചി
പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കൽ പ്രതിയായ പോക്സോ കേസിലെ ഇരയുടെ വൈദ്യപരിശോധനയും വിവാദത്തിലേക്ക്.
ഈ കേസിൽ ഇരയെ വൈദ്യപരിശോധനയ്ക്കായി ഒക്ടോബർ 27ന് കളമശ്ശേരി മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ എത്തിച്ചപ്പോൾ, പെൺകുട്ടിയെ ലേബർ റൂമിൽ പൂട്ടിയിടുകയും ഡോക്ടർമാർ മോൻസണ് അനുകൂലമായി സമ്മർദം ചെലുത്തുകയും ചെയ്തതായി ആരോപണം ഉയർന്നിരുന്നു. ഇതേത്തുടർന്ന് പെൺകുട്ടി നൽകിയ പരാതിയിൽ ഗൈനക്കോളജി വിഭാഗത്തിലെ രണ്ട് ഡോക്ടർമാർക്കെതിരേ കേസെടുത്ത് ഇവരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. എന്നാൽ പെൺകുട്ടിയെ പൂട്ടിയിട്ടു എന്ന ആരോപണം നിഷേധിച്ചുകൊണ്ട് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ രംഗത്തെത്തി. പെൺകുട്ടിയുടെ വൈദ്യപരിശോധന വനിതാ പൊലിസാണ് തടസപ്പെടുത്തിയത് എന്നാണ് സംഘടനയുടെ എറണാകുളം യൂനിറ്റ് സെക്രട്ടറി ഡോ.ഫൈസൽ അലി ഇന്നലെ വിശദീകരിച്ചത്.
വൈദ്യ പരിശോധന നടത്തുന്നതിനിടെ മുറിക്കുള്ളിലേക്ക് കടന്നുവന്ന വനിതാപൊലിസുകാർ പരിശോധന പൂർത്തിയാക്കാൻ അനുവദിക്കാതെ നിർബന്ധപൂർവും പെൺകുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നു എന്നാണ് ഡോക്ടർമാർ ആരോപിക്കുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഡോക്ടറുടെ ആരോപണത്തെ പൂർണമായും നിഷേധിക്കുകയാണ് പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത്.തങ്ങളെ ലേബർ റൂമിൽ പൂട്ടിയിട്ടു എന്നും ഡോക്ടർമാർ മോൻസണ് അനുകൂലമായി സംസാരിച്ചുവെന്നും മോൻസൻ്റെ മകൻ മെഡിക്കൽ കോളജിൽ പഠിക്കുന്ന കാര്യം പറഞ്ഞുവെന്നും സുഹൃത്ത് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."