HOME
DETAILS

സംസ്ഥാനത്ത് ഇന്ന് 6674 പേര്‍ക്ക് കൊവിഡ്: 7022 പേര്‍ രോഗമുക്തരായി

  
backup
November 12, 2021 | 12:28 PM

total-covid-case-latest-news-today

തിരുവനന്തപുരം:ഇന്ന് 6674 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1088, തിരുവനന്തപുരം 967, തൃശൂര് 727, കോഴിക്കോട് 620, കൊല്ലം 599, കോട്ടയം 477, കണ്ണൂര് 397, ഇടുക്കി 357, പത്തനംതിട്ട 346, പാലക്കാട് 260, വയനാട് 247, ആലപ്പുഴ 233, കാസര്ഗോഡ് 178, മലപ്പുറം 178 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 65,147 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന് റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്ഡുകളാണുള്ളത്. ഇവിടെ കര്ശന നിയന്ത്രണമുണ്ടാകും.
 
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,871 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 2,13,293 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 5578 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 426 പേരെയാണ് പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചത്.
 
നിലവില് 68,805 കോവിഡ് കേസുകളില്, 6.7 ശതമാനം വ്യക്തികള് മാത്രമാണ് ആശുപത്രി/ഫീല്ഡ് ആശുപത്രികളില് പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 59 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്ക്കാരിന്റെ പുതിയ മാര്ഗനിര്ദേശമനുസരിച്ച് അപ്പീല് നല്കിയ 412 മരണങ്ങളും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 35,511 ആയി.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 11 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6209 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 424 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. 30 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7022 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 1088, കൊല്ലം 563, പത്തനംതിട്ട 15, ആലപ്പുഴ 161, കോട്ടയം 638, ഇടുക്കി 262, എറണാകുളം 1004, തൃശൂര് 1193, പാലക്കാട് 337, മലപ്പുറം 300, കോഴിക്കോട് 725, വയനാട് 204, കണ്ണൂര് 422, കാസര്ഗോഡ് 110 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 68,805 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 49,43,813 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ ലഭിക്കുന്ന സര്‍ക്കാര്‍ പദ്ധതി; ഇക്കാര്യം അറിയാതെ അപേക്ഷിക്കരുത് 

justin
  •  10 minutes ago
No Image

അബൂദബിയിലെ രണ്ട് റോഡുകളിൽ ഡിസംബർ ഒന്ന് മുതൽ ട്രക്കുകൾക്ക് പ്രവേശനമില്ല; ബദൽ പാതകൾ പ്രഖ്യാപിച്ചു

uae
  •  10 minutes ago
No Image

പുകയില കടത്ത്: ഇന്ത്യൻ യാത്രക്കാരൻ കുവൈത്ത് വിമാനത്താവളത്തിൽ പിടിയിൽ; പിടിച്ചെടുത്തത് 16 കിലോ നിരോധിത പുകയില

latest
  •  35 minutes ago
No Image

കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം: ഡ്രൈവര്‍ ഉള്‍പ്പടെ രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

ചരിത്രം കുറിച്ച് ദുബൈ ബജറ്റ്; എക്കാലത്തെയും വലിയ ബജറ്റിന് ഷെയ്ഖ് മുഹമ്മദിന്റെ പച്ചക്കൊടി

uae
  •  an hour ago
No Image

ആലപ്പുഴ പുന്നമടയില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു

Kerala
  •  2 hours ago
No Image

കരൂര്‍ ദുരന്തത്തിന് ശേഷം വിജയിന്റെ ആദ്യ പൊതുപരിപാടി; പ്രവേശനം പാസ് ഉള്ളവര്‍ക്ക് മാത്രം

National
  •  3 hours ago
No Image

മഴ കനക്കുന്നു; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 4 മണിക്ക് സൈറന്‍ മുഴങ്ങും

Kerala
  •  3 hours ago
No Image

കുവൈത്തിൽ പ്രത്യേക സാഹചര്യങ്ങളിൽ സന്ദർശകർക്കു സ്ഥിരതാമസ അനുമതി

Kuwait
  •  4 hours ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ പൊട്ടിത്തെറി; ഒരാള്‍ക്ക് ഗുരുതര പൊള്ളല്‍

Kerala
  •  4 hours ago